അഡ്‌ലെയ്ഡ്: ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസിസിന് മുന്‍തൂക്കം. ഒന്നാം ഇന്നിങ്‌സില്‍ 22 റണ്‍സിന്റെ ലീഡ് നേടിയ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ അഞ്ച് വിക്കറ്റുകള്‍ 116 റണ്‍സെടുക്കുന്നതിനിടെ പിഴതു. അഞ്ച് വിക്കറ്റ് ശേഷിക്കേ 94 റണ്‍സ് ലീഡ് മാത്രമാണ് കിവീസിന് നിലവിലുള്ളത്. മിച്ചല്‍ സാറ്റ്‌നര്‍ (13), ബി.ജെ.വാറ്റ്‌ലിംഗ് (7) എന്നിവരാണ് ക്രീസില്‍.
നേരത്തെ രണ്ടിന് 54 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 224 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ഘട്ടത്തില്‍ എട്ടിന് 116 എന്ന എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഓസ്‌ട്രേലിയയെ പീറ്റര്‍ നെവിലിന്റെ (66) അര്‍ദ്ധസെഞ്ചുറിയും വാലറ്റക്കാരായ നഥാന്‍ ലിയോണ്‍ (34), മിച്ചല്‍ സ്റ്റാര്‍ക്ക് (പുറത്താകാതെ 24) എന്നിവരുടെ മികച്ച ബാറ്റിങാണ് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 53 റണ്‍സ് നേടി. ഒന്‍പതാം വിക്കറ്റില്‍ പീറ്റര്‍ നെവില്‍-നഥാന്‍ ലയോണ്‍ സഖ്യമാണ് ലീഡിലേയ്‌ക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്‍ഡിന് വേണ്ടി ബ്രെയ്‌സ്‌വെല്‍ മൂന്നും ബൗള്‍ട്ട്, ക്രെയിഗ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി.
22 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ കിവീസിനു തുടക്കം മുതല്‍ കാലിടറി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍-ടോം ലാതം സഖ്യം 29 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. 10 റണ്‍സ് നേടിയ ലാതവും 17 റണ്‍സ് നേടിയ ഗുപ്റ്റിലും ജോഷ് ഹെയ്‌സല്‍വുഡിനു മുന്നില്‍ വീണു. ഫോമിലുള്ള കെയ്ന്‍ വില്യംസണ്‍ ഒന്‍പതു റണ്‍സിനു പുറത്തായപ്പോള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്ത റോസ് ടെയ്‌ലര്‍ (32), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (20) എന്നിവര്‍ അധികസമയം ക്രീസില്‍ നിന്നില്ല. ഹെയ്‌സല്‍വുഡ് മൂന്നും മിച്ചല്‍ മാര്‍ഷ് രണ്ടും വിക്കറ്റുകള്‍ നേടി.
















