മൊണാക്കോ: ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച അത്‌ലറ്റുകളായി പുരുഷ വിഭാഗത്തില്‍ അമേരിക്കയുടെ ഡക്കാത്ത്‌ലണ്‍ താരം ആഷ്ടണ്‍ ഈറ്റണും വനിതാ വിഭാഗത്തില്‍ എത്യോപ്യന്‍ മധ്യദൂര ഓട്ടക്കാരി ജെന്‍സെബ ഡിബാബയെയും അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തെരഞ്ഞെടുത്തു.
ഓഗസ്റ്റില്‍ ബീജിംഗില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത്തിയേഴുകാരനായ ആഷ്ടണ്‍ സ്വന്തം പേരിലുള്ള റെേക്കാര്‍ഡ് തിരുത്തിയിരുന്നു. 2012ലെ ഒളിമ്പിക് സ്വര്‍ണം, 2013 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം എന്നിവയും ആഷ്ടണിന്റെ പേരിലാണ്.
ഇരുപത്തിനാലുകാരിയായ ഡിബാബ വനിതാ വിഭാഗം 1500 മീറ്ററില്‍ നിലവിലെ ലോക റെേക്കാര്‍ഡിനുടമയാണ്. ഇന്‍ഡോറില്‍ 1500, 3000, 5000 മീറ്ററുകളിലും ലോക റെേക്കാര്‍ഡ് ഡിബാബയുടെ പേരില്‍ത്തന്നെ. 2015 ബീജിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞിരുന്നു. ദീര്‍ഘദൂര ഓട്ടത്തില്‍ മൂന്നു തവണ ഒളിമ്പിക് ചാമ്പ്യയായ തിരുനേഷ് ഡിബാബയുടെ സഹോദരിയാണു ജെന്‍സെബ.
















