ന്യൂദല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്‌ക്ക് ശ്രീലങ്ക വേദിയാകുമെന്ന് ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല. ഡിസംബര്‍ 15ന് ആരംഭിക്കുന്ന പരമ്പരയില്‍ രണ്ട് ട്വന്റി20, മൂന്ന് ഏകദിന മത്സരങ്ങളാണ് ഉണ്ടാകുക. ഇക്കാര്യത്തില്‍ ബിസിസിഐയും പിസിബിയും ധാരണയിലെത്തിയെന്നും രാജീവ് ശുക്ല പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചിട്ടില്ല. പരമ്പരയ്‌ക്ക് അനുമതി തേടി ബിസിസിഐ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
















