Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളം മരിക്കാതിരിക്കണമെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 09:58 pm IST
inVicharam

മലിനീകരണ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതില്‍ വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. തുറസ്സായ സ്ഥലങ്ങളിലെ മാലിന്യനിക്ഷേപം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് സംസ്ഥാന പരിസ്ഥിതി സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലിനീകരണം ഇന്ന് കേരളത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.

തുറസ്സായ സ്ഥലങ്ങളില്‍ മാത്രമല്ല, ഓടകളിലും തോടുകളിലും ജലാശയങ്ങളിലും മാലിന്യനിക്ഷേപം നടത്തുന്ന മലയാളികള്‍ തങ്ങള്‍ കുടിക്കുന്ന പുഴകളിലെ വെള്ളത്തില്‍പോലും മാലിന്യം തള്ളുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണുന്നതിന് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഒരാഴ്ചയ്‌ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കണം എന്നാണ് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചി നഗരത്തിന്റെ ശാപം മലിനീകരണവും കുടിവെള്ള പ്രശ്‌നവുമാണല്ലൊ.

ഈ പ്രശ്‌നങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ ഗുരുതരമായി തുടരുമ്പോള്‍ കൊച്ചി എങ്ങനെ സ്മാര്‍ട്ടാകും? കൊച്ചി മാത്രമല്ല രാജനഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃപ്പൂണിത്തുറയും മാലിന്യ കേന്ദ്രമായി മാറിയിരിക്കുന്നു. ഈ നഗരത്തിലെയും ഓടകള്‍ അഴുക്കുകൊണ്ട് മൂടി, കാനയ്‌ക്ക് മുകളിലുള്ള സ്ലാബുകള്‍ ദ്രവിച്ച നിലയിലാണ്. ശുചിമുറികള്‍ എവിടെയും അശുചി മുറികളായി മാറിയിരിക്കുന്ന കുടമാളൂരില്‍ ബിആര്‍ഡി കാര്‍ വേള്‍ഡിന്റെ പ്രവര്‍ത്തനം പരിസരമലിനീകരണം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

മാലിന്യസംസ്‌കരണത്തിന് കൊച്ചിയില്‍ ഒരു സിവേജ് പ്ലാന്റുകൂടി സ്ഥാപിക്കണമെന്നും പാര്‍ലമെന്ററി സ്റ്റാന്റിങ് സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കക്കൂസ് മാലിന്യനിക്ഷേപം നടത്തുന്നത് കായലിലും മറ്റും ജലാശയങ്ങളിലുമാണ്. വേമ്പനാട്ട് കായലിന്റെ മലിനീകരണത്തിന് കാരണം ഈ മാലിന്യനിക്ഷേപമാണ്. ജലാശയങ്ങളുടെ മലിനീകരണം, അനധികൃത മണല്‍വാരല്‍ മുതലായവ മലിനീകരണം രൂക്ഷമാക്കുന്നു. ലക്ഷദ്വീപും ഇപ്പോള്‍ മലിനീകരണത്തിന്റെ പിടിയിലാണ്.

ഇന്നലെ കോഴിക്കോട് നഗരത്തില്‍ രണ്ടു തൊഴിലാളികളും ഒരു ഓട്ടോറിക്ഷാക്കാരനും മരിച്ചത് ഓടനന്നാക്കാന്‍ ഇറങ്ങിയപ്പോഴാണ്. 10 അടി ആഴമുള്ള കാനയിലിറങ്ങിയ രണ്ടു തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ ഓട്ടോറിക്ഷക്കാരനും മരണമടഞ്ഞത് കാനയില്‍ നിന്നുയര്‍ന്ന വിഷവായു ശ്വസിച്ചാണത്രെ! മലിനീകരണത്തിന്റെ അന്തിമഫലത്തിന് ഇതില്‍ കൂടുതല്‍ എന്തു സാക്ഷിപത്രമാണ് വേണ്ടത്! മാലിന്യനിക്ഷേപം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് മൂന്നുമാസത്തിനകം പരിഹാരം കാണണമെന്ന് കേന്ദ്ര പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സംസ്ഥാന പരിസ്ഥിതി സെക്രട്ടറിക്കും മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ ഒരാഴ്ചയ്‌ക്കകം നല്‍കണം എന്ന് സ്റ്റാന്റിങ് കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി മലിനീകരണം  സംബന്ധിച്ചു നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ജലാശയങ്ങളുടെ നവീകരണം അടക്കമുള്ള പ്രശ്‌നങ്ങള്‍ അതേപടി  തുടരുകയാണെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. അഴിമതി മലിനീകരണംകൊണ്ട് നിര്‍വീര്യമായ സര്‍ക്കാര്‍ സംവിധാനത്തിന് പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തത് സ്വാഭാവികം.

കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, അഴുക്ക് ചാലുകള്‍, മണല്‍ വാരല്‍, തീരദേശ പരിപാലന നിയമം മുതലായ വിഷയങ്ങളില്‍ നല്‍കിയ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിക്കപ്പെട്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നല്‍കിയ അനുമതി ദുരുപയോഗം ചെയ്ത് 440 മരങ്ങള്‍ക്ക് പകരം 1400 വൃക്ഷങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടത്. വൃക്ഷങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണം തടയാന്‍ കഴിയുമെന്നിരിക്കെ അനധികൃത മരംമുറിയ്‌ക്കല്‍ സാമൂഹ്യദ്രോഹമാണ്.

ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ജലാശയങ്ങളില്‍ തള്ളുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണം പരിഹാരം കാണാതെ തുടരുകയാണ്. തുറന്ന രീതിയില്‍ മാലിന്യസംസ്‌കരണം പാടില്ല എന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുന്നു. മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണെന്നും കൊച്ചിയില്‍ മാലിന്യസംസ്‌കരണത്തിന് ഒരു സംവിധാനം മാത്രം ഫലപ്രദമാകില്ലെന്നുമാണ് പരിസ്ഥിതിസമിതി നിര്‍ദ്ദേശിക്കുന്നത്. മാലിന്യസംസ്‌കരണം എന്ന ആശയംപോലും ഉള്‍ക്കൊള്ളാത്ത ജനങ്ങളും സര്‍ക്കാരുമുള്ളപ്പോള്‍ കേരളം ജീവിതശൈലീ രോഗങ്ങളുടെ വിളനിലമായി മാറുന്നതില്‍ അത്ഭുതമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.