കൊച്ചി: അഖിലേന്ത്യാ സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ കേരള വനിതകള്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍. ഇന്നലെ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ കേരളം ബറോഡയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും 12 പോയിന്റ് നേടിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളിലെ വിജയവും മികച്ച റണ്‍റേറ്റുമാണ് കേരളത്തിന് തുണയായത്. ചാമ്പ്യന്‍ പദവിയോടെ ഡിസംബര്‍ മൂന്നിന് ഹിമാചല്‍പ്രദേശില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങള്‍ക്കും കേരളം യോഗ്യത നേടി.
കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നലെ ടോസ് നേടി ആദ്യം ബാറ്റു കേരളം 107 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. തമിഴ്‌നാട് ആറ് വിക്കറ്റിനാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്.
















