മാഡ്രിഡ്: റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്ലറ്റികോയുടെ വിജയം. കളിയുടെ ഏഴാം മിനിറ്റില്‍ കോകൊയൊണ് വിജയഗോള്‍ നേടിയത്.
വിജയത്തോടെ 12 കളികളില്‍ നിന്ന് 26 പോയിന്റ് േനടിയാണ് അത്ലറ്റികോ റയല്‍ മാഡ്രിഡിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.
മറ്റൊരു മത്സരത്തില്‍ വിയ്യാറയലിനെ ഐബര്‍ 1-1ന് സമനിലയില്‍ കുരുക്കി. 27-ാം മിനിറ്റില്‍ എന്റിച്ച് അമെറ്റല്ലറിലൂടെ ഐബര്‍ ലീഡ് നേടിയെങ്കിലും 85-ാം മിനിറ്റില്‍ കോസ്റ്റ ജോര്‍ഡ നേടിയ ഗോളിലൂടെ വിയ്യാറയല്‍ സമനില പിടിക്കുകയായിരുന്നു. 76-ാം മിനിറ്റില്‍ ഗല്ലാര്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് ഐബറിന് തിരിച്ചടിയായത്.
മറ്റ് മത്സരങ്ങളില്‍ ഗ്രനാഡ 2-0ന് അത്ലറ്റിക് ബില്‍ബാവോയെയും ലെവന്റെ 3-0ന് സ്പോര്‍ട്ടിങ് ഗിജോണിനെയും പരാജയപ്പെടുത്തി. സില്‍വ അക്കോസ്റ്റയുടെ ഇരട്ട ഗോളാണ് ലെവന്റെക്ക് മികച്ച വിജയം സമ്മാനിച്ചത്.
















