Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍ നാണംകെട്ടു :എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയ്‌ക്ക് വന്‍ ജയം (4-0)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 10:09 pm IST
inSports

മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണാബുവിലെ ആര്‍ത്തലയ്‌ക്കുന്ന കാണികള്‍ക്കു മുന്നില്‍ റയല്‍ മാഡ്രിഡ് നാണംകെട്ടു. സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് മടക്കമില്ലാത്ത നാലു ഗോളിന് തകര്‍ന്നു റയല്‍. ഇരട്ട ഗോളോടെ ലൂയി സുവാരസും ഓരോ ഗോള്‍ വീതം നേടി നെയ്‌മറും ഇനിയെസ്റ്റയും ബാഴ്‌സയുടെ തേരോട്ടത്തിന് പകിട്ടേകി.

രണ്ടു മാസത്തോളമായി പരിക്കു മൂലം കളത്തില്‍നിന്നു വിട്ടു നില്‍ക്കുകയായിരുന്ന ലയണല്‍ മെസി വീണ്ടും ബൂട്ടണിഞ്ഞതിനും ബെര്‍ണാബു സാക്ഷിയായി. 57ാം മിനിറ്റിലാണ് മെസിയെ പരിശീലകന്‍ ലൂയി എന്റിഖ് കളത്തിലിറക്കിയത്.

തട്ടകത്തില്‍ ആക്രമണത്തിനു തുടക്കമിട്ടത് റയല്‍. പക്ഷേ, കൂടുതല്‍ ഒത്തിണക്കം കാട്ടിയത് ബാഴ്‌സ. 11ാം മിനിറ്റില്‍ സുവാരസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. റയല്‍ പ്രതിരോധം പിളര്‍ത്തി സുവാരസ് തൊടുത്ത ഷോട്ടിന് മറുപടിയുണ്ടായില്ല റയല്‍ ഗോളിക്ക്. രണ്ടാം ഗോള്‍ 39ാം മിനിറ്റില്‍ നെയ്‌മറുടെ ബൂട്ടില്‍നിന്ന്. ബോക്‌സിലേക്ക് ഇനിയെസ്റ്റ നീട്ടി നല്‍കിയ പാസ് നെയ്‌മര്‍ ലക്ഷ്യത്തിലെത്തിച്ചു.

രണ്ട് ഗോള്‍ മുന്‍തൂക്കത്തില്‍ ഇടവേളയ്‌ക്കു ശേഷമിറങ്ങിയ ബാഴ്‌സ വീണ്ടും എതിരാളികളെ ഞെട്ടിച്ചു. ഇത്തവണ ഇനിയെസ്റ്റ സ്‌കോറര്‍. ബോക്‌സിനു മുന്നില്‍ സുവാരസ് തട്ടി നല്‍കിയ പാസ് ഓടിയെത്തി പോസ്റ്റിലേക്ക് തൊടുത്തു ഇനിയെസ്റ്റ. 74ാം മിനിറ്റില്‍ സുവാരസ് പട്ടിക തികച്ചു. ഇതിനിടെ പലപ്പോഴും ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ നേതൃത്വത്തില്‍ റയല്‍ താരങ്ങള്‍ ബാഴ്‌സ പ്രതിരോധം പിളര്‍ത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മയും, ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയും അവര്‍ക്ക് വെല്ലുവിളിയായി.

നെയ്‌മറെ പിന്നില്‍നിന്ന് വീഴ്‌ത്തിയതിന് ഇസ്‌കോ ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങിയത് റയലിന് ഇരട്ട പ്രഹരമായി. ജയത്തോടെ കിരീടത്തിലേക്കുള്ള കറ്റാലന്‍ പടയുടെ കുതിപ്പ് വേഗത്തിലായി. 12 കളികളില്‍ 30 പോയിന്റായി ബാഴ്‌സയ്‌ക്ക്. റയലിന് 24 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച അത്‌ലറ്റികോ മാഡ്രിഡ് 23 പോയിന്റുമായി തൊട്ടുപുറകെ.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ വലന്‍സിയയ്‌ക്ക് സമനില. ലാസ് പല്‍മാസിനോട് സ്വന്തം മൈതാനത്ത് കുരുങ്ങി വലന്‍സിയ (1-1). റയല്‍ സോസിഡാഡ് സെവിയ്യയെയും (2-0), എസ്പാന്യോള്‍ മലാഗയെയും (2-0), ഡിപോര്‍ട്ടീവോ ല കൊരുണ സെല്‍റ്റ ഡി വിഗോയെയും (2-0) തോല്‍പ്പിച്ചു.

സിറ്റിയെ ലിവര്‍പൂള്‍ തുരത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. തട്ടകത്തില്‍ ലിവര്‍പൂളിനോട് ഒന്നിനെതിരെ നാലു ഗോളിന് അടിയറവു പറഞ്ഞു സിറ്റി. മുന്‍ ചാമ്പ്യന്‍ ആഴ്‌സണലിനും അടിതെറ്റി. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയനോട് 2-1ന് തോറ്റു പീരങ്കിപ്പട. അതേസമയം, ചാമ്പ്യന്മാര്‍ ചെല്‍സിയും മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും രക്ഷപെട്ടു.

ലിവര്‍പൂളിനെതിരെ തീര്‍ത്തും നിരാശപ്പെടുത്തി സിറ്റി. ഏഴാം മിനിറ്റില്‍ എലിയാക്വിം മംഗലയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ലിവര്‍പൂളിനായി ഫിലിപ്പ് കുട്ടീന്യോ (23), റോബര്‍ട്ടോ ഫിമിനോ (32), മാര്‍ട്ടിന്‍ സ്‌കെര്‍ടെല്‍ (81) എന്നിവരും ലക്ഷ്യം കണ്ടു. സെര്‍ജിയോ അഗ്വെയ്‌റോയാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്. അര്‍തെറ്റയുടെ സെല്‍ഫ് ഗോളാണ് സമനിലയെങ്കിലും നേടാമായിരുന്ന മത്സരം ആഴ്‌സണലിന് നഷ്ടമാക്കിയത്. 28ാം മിനിറ്റില്‍ ഒലിവര്‍ ഗിറൗഡിലൂടെ മുന്നിലെത്തിയ പീരങ്കിപ്പടയെ മോറിസണിന്റെ ഗോളില്‍ ബ്രോംവിച്ച് തളച്ചു. പിന്നീടാണ് സെല്‍ഫ് ഗോള്‍ എത്തിയത്.

നോര്‍വിച്ചിനെതിരെ വിഷമിച്ച ചെല്‍സിയെ ഡീഗോ കോസ്റ്റയുടെ ഗോളില്‍ ചെല്‍സി മറികടന്നത്. തുടരെ മൂന്നു പരാജയങ്ങള്‍ക്കു ശേഷമാണ് നീലപ്പട വിജയവഴിയില്‍ തിരിച്ചെത്തുന്നത്. വാറ്റ്‌ഫോര്‍ഡിനെയാണ് യുണൈറ്റഡ് കീഴടക്കിയത് (2-1). മറ്റൊരു കളിയില്‍ ലെയ്‌സെസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെ തകര്‍ത്തു (3-0). എവര്‍ട്ടണ്‍ ആസ്റ്റണ്‍വില്ലയെയും (4-0), സ്റ്റോക് സിറ്റി സതാംപ്ടണിനെയും (1-0) കീഴടക്കിയപ്പോള്‍, സ്വാന്‍സീ സിറ്റി – ബേണ്‍മൗത്ത് മത്സരം സമനിലയില്‍ (2-2).

ലീഗ് 13 കളികളില്‍ പിന്നിട്ടപ്പോള്‍ 28 പോയിന്റുമായി ലെയ്‌സെസ്റ്റര്‍ സിറ്റിയാണ് മൂന്നില്‍, 28 പോയിന്റ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (27), സിറ്റി (26), ആഴ്‌സണല്‍ (26) ടീമുകള്‍ പിന്നാലെ. ജയിച്ചിരുന്നെങ്കില്‍ മുന്നില്‍ കയറാമായിരുന്നു സിറ്റിക്കും ആഴ്‌സണലിനും. 20 പോയിന്റുള്ള ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്ത്. 14പോയിന്റുമായി ചെല്‍സി പതിനഞ്ചാമത്.

യുവന്റസിന്  ജയം

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്മാര്‍ യുവന്റസിന് ജയം. മുന്‍ ചാമ്പ്യന്‍ എസി മിലാനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി യുവന്റസ്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം പൗലോ ദൈബലയാണ് ലക്ഷ്യം കണ്ടത്. മറ്റൊരു കളിയില്‍ എഎസ് റോമയെ ബൊലോന തളച്ചു (2-2).

27 പോയിന്റുള്ള ഫിയോന്റീനയാണ് ലീഗില്‍ ഒന്നാമത്. ഇത്രയും പോയിന്റുള്ള റോമ രണ്ടാം സ്ഥാനത്ത്. 21 പോയിന്റുമായി യുവന്റസ് ആറാമത്. 20 പോയിന്റുള്ള മിലാന്‍ ഏഴാം സ്ഥാനത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.