കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കുളള സമ്മാനതുകയും സ്വര്ണ്ണപതക്കത്തിന്റെ തൂക്കവും ഇരട്ടിയാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്.
കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 101 പവന് സ്വര്‍ണ്ണക്കപ്പ് ഈവര്‍ഷം തന്നെ നടപ്പാക്കും. കോഴിക്കോട്ട് നടക്കാന്‍ പോകുന്ന 59-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ സംഘാടകസമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ അഞ്ച് മുതല്‍ എട്ടുവരെ നടക്കുന്ന മേളയില്‍ 94 ഇനങ്ങളിലായി 2800 കായികതാരങ്ങളും 350 കായികാധ്യാപകരും പങ്കെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മുഖ്യയിനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: