ന്യൂദല്‍ഹി: പുതുക്കിയ ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യന്‍ എയ്സ് സൈന നെഹ്വാള് രണ്ടാം സ്ഥാനത്തു തുടരുന്നു. ഇന്ത്യയുടെ പി.വി. സിന്ധു വനിതാ വിഭാഗത്തില്‍ 12-ാം റാങ്കിലാണ്. വനിതാ വിഭാഗത്തില്‍ ലോകചാമ്പ്യന് സ്പെയിനിന്റെ കരോലിന മാരിന് ഒന്നാം സ്ഥാനത്ത് തുടരുന്നു.
അതേസമയം പുരുഷവിഭാഗത്തില്‍ കെ. ശ്രീകാന്തും പി. കശ്യപും രണ്ടു സ്ഥാനങ്ങള്‍ താഴേയ്ക്കിറങ്ങി യഥാക്രമം ഏഴ്, 15 സ്ഥാനങ്ങളിലെത്തി. അടുത്തിടെ സമാപിച്ച ചൈന ഓപ്പണിലും ഹോങ്കോംഗ് ഓപ്പണിലും ഇരുവര്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതാണ് ശ്രീകാന്തിനും കശ്യപിനും തിരിച്ചടിയായത്. അതേസമയം എച്ച്.എസ്. പ്രണോയ് രണ്ടു സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 19ലെത്തി. ചൈനയുടെ ചെന്‍ ലോങാണ് പുരുഷന്മാരുടെ റാങ്കിംഗില്‍ ഒന്നാമത്.
















