കൊച്ചി: കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലെടുക്കുവാനുള്ള അവസരം നിഷേധിച്ചതിനെതിരെ ബിഎംഎസിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ റപ്രസെന്റേറ്റീവുമാരെ തടയുന്നത് തൊഴില്‍ നിഷേധത്തിന് തുല്യം ആണെന്നും തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ റപ്രസെന്റേറ്റീവുമാരെ തൊഴിലെടുക്കുവാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതെന്ന് ബിഎംഎസ്ആര്‍എയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ് പറഞ്ഞു.
സമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ ട്രഷറര്‍ ഗോപകുമാര്‍, സജിത്ത് ബോള്‍ഗാട്ടി, ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പൈ, ബിഎംഎസ്ആര്‍എ ജില്ലാ സെക്രട്ടറി റിബിന്‍, പ്രസിഡന്റ് ടോമി തദേവൂസ്, ട്രഷറര്‍ രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ബിഎംഎസ്ആര്‍എയില്‍ പുതുതായി അംഗത്വം എടുത്തവരുടെ അംഗത്വവിതരണവും സ്വീകരണ യോഗവും ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.രാജീവ് നിര്‍വഹിച്ചു.
















