സാല്‍വഡോര്‍: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിനും അര്ജന്റീനക്കും ഉറുഗ്വെക്കും ഇക്വഡോറിനും പരാഗ്വെക്കും ജയം.
അര്‍ജന്റീന എവേ മത്സരത്തില്‍ കരുത്തരായ കൊളംബിയയെ കീഴടക്കിയപ്പോള്‍ ബ്രസീല്‍ സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പെറുവിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഉറുഗ്വെ തകര്‍ത്തു. അതേസമയം ഇക്വഡോര്‍ അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന എവേ മത്സരത്തില്‍ വെനസ്വേലയെ 3-1ന് അവര്‍ പരാജയപ്പെടത്തി. യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. മറ്റൊരു മത്സരത്തില്‍ പരാഗ്വെ 2-1നാണ് ബൊളീവിയക്കുമേല് വിജയം കണ്ടത്.
സൂപ്പര്‍താരങ്ങളുടെ അഭാവത്തില്‍ കൊളംബിയക്കെതിരെ കളിക്കാനിറങ്ങിയ അര്‍ജന്റീന ഇരുപതാം മിനിറ്റില്‍ ലൂക്കാസ് ബിഗ്ലി നേടിയ ഗോളിനാണ് വിജയം കണ്ടത്. യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ ആദ്യ വിജയം. സാല്വഡോറില് പെറുവിനെതിരെ നടന്ന മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയാണ് കാനറികളുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് 57-ാം മിനിറ്റില്‍ റെനാറ്റോ അഗസ്റ്റോയും 77-ാം മിനിറ്റില്‍ ഫലിപ്പെ ലൂയിസും ലക്ഷ്യം കണ്ടതോടെ പട്ടിക പൂര്‍ത്തിയായി.
കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നിഷ്പ്രഭമാക്കിയാണ് ഉറുഗ്വെ സ്വന്തം തട്ടകത്തില്‍ ഗംഭീര വിജയം നേടിയത്. ഉറുഗ്വെക്ക് വേണ്ടി 23-ാം മിനിറ്റില്‍ ഡീഗോ ഗോഡിന്, 61-ാം മിനിറ്റില്‍ ആല്‍വാരോ പെരേര, 65-ാം മിനിറ്റില്‍ മാര്ട്ടിന് കസെരസ് എന്നിവര്‍ ഗോള്‍ നേടി.
വെനസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ഇക്വഡോര്‍ അപരാജിത കുതിപ്പ് തുടരുന്നത്. ഇക്വഡോറിന് വേണ്ടി 15-ാം മിനിറ്റില്‍ ഫിഡല്‍ മാര്‍ട്ടിനെസ്, 23-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ മൊണ്ടേരോ, 60-ാം മിനിറ്റില്‍ ഫിലിപ്പെ കെയ്സെഡോ എന്നിര്‍ ലക്ഷ്യം കണ്ടു.
















