കൊച്ചി: ഐഎസ്എല്ലിന്റെ ചുവടുപിടിച്ച് കേരള ഫുട്ബോള്‍ അസോസിയേഷന് അടുത്തവര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടത്തുന്ന പ്രഥമ കേരള സൂപ്പര്‍ ലീഗ് (കെഎസ്എല്‍) ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ആദ്യഘട്ട നടപടികള്‍ തുടങ്ങി.
കെഎസ്എല്‍ ടീമുകളെ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ലേല രേഖകള്‍ ബിഡിംഗ് ഡോക്യുമെന്റ്സ് കേരള ഫുട്ബോള്‍ അസോസിയേഷന് പുറത്തിറക്കി. കെഎസ്എല്ലിന്റെ ലോഗോയും തയ്യാറായി.
കെഎസ്എല്‍ ടീം ഉടമസ്ഥതയ്ക്കുള്ള ബിഡ് ഡോക്യുമെന്റുകള്‍ പരിശോധനയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യമാണ്. കേരള ഫുട്ബോള്‍ അസോസിയേഷന് സൈറ്റായ ംംം.സലൃമഹമളമ.ശിലും അസോസിയേഷന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജായwww.facebook.com/www.keralafa.in ലും രേഖകള്‍ ലഭ്യമാകും,
കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബിഡിംഗില്‍ പങ്കെടുക്കാം. താല്പര്യമുള്ള ബിഡേഴ്സിനും നിക്ഷേപകര്‍ക്കും വേണ്ടി ഒരു പ്രീ ബിഡ് യോഗം 22 ന് ചേരുമെന്ന് കെഎഫ്എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു. 28-നാണ് ലേല രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.
















