മട്ടാഞ്ചേരി: കൊച്ചിന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സി.ചെറിയാന്‍ സ്മാരക അവാര്‍ഡിന് സിനിമാ താരം ജയറാമിനെ തെരഞ്ഞെടുത്തു. 50,000 രുപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സിനിമാരംഗത്തെ സംഭാവനകള്‍ക്കൊപ്പം ഇതര കലാരംഗത്തെ സേവനവും പരിഗണിച്ചാണ് ജയറാമിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 6ന് ഫോര്‍ട്ടുകൊച്ചി വെളി പളളത്തു രാമന്‍ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റീസ് ബാബു മാത്യു .പി .ജോസഫ് പുരസ്‌കാരം നല്‍കും. ശബരിനാഥ്. എംഎല്‍എ ചെറിയാന്‍ അനുസ്മരണം. നടത്തും. സൊസൈറ്റി ചെയര്‍മാന്‍ കെ.ജി.ലോറന്‍സ്, പി.സി.ചെറിയാന്‍, ബേബി.കെ.റോയ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നാടക സൗഹൃദം അവതരിപ്പിക്കുന്ന മൂന്ന് ലഘു നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭാരവാഹികളായ .ലോറന്‍സ്, പി.എ.ബോസ്, മൈക്കിള്‍ തുടങ്ങിയവര്‍ പറഞ്ഞു.
















