Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരടില്‍ വിമതരെ കോണ്‍ഗ്രസ് വഞ്ചിച്ചു; വൈസ് ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 10:56 pm IST
inErnakulam

മരട്: മരട് നഗരസഭയില്‍ കോണ്‍ഗ്രസിനും വിമതര്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ച് വൈസ് ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിന്. കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ രണ്ടു കൗണ്‍സിലര്‍മാര്‍ ഉച്ചക്കു ശേഷം നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിനു നഷ്ടപ്പെടാന്‍ ഇടയാക്കിയത്. മരട് നഗരസഭയില്‍ നടന്ന ചെയര്‍പെഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അജിത നന്ദകുമാറും വൈകിട്ടു നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ.എ. ദേവസിയും തെരഞ്ഞെടുക്കപ്പെട്ടു. മരട് നഗരസഭ രണ്ടു മുന്നണികളും ചേര്‍ന്നു ഭരിക്കും.

കെപിസിസി യുടെ തീരുമാനം വകവെക്കാതെ യുഡിഎഫ് റിബലായി മത്സരിച്ചുവിജയിച്ചു വന്ന രണ്ടു പേര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി ഭരണത്തില്‍ പങ്കാളികളാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രണ്ട് ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ വൈകീട്ടു നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞടുപ്പില്‍ നിന്നും വിട്ടു നിന്നത്. ഐ ഗ്രൂപ്പിന് നാലു കൗണ്‍സിലര്‍മാരാണ് ഉള്ളത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ജില്ലയുടെ ചാര്‍ജുള്ള കെപിസിസി സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ട് മരടില്‍ യുഡിഎഫ് റിബലായി മത്സരിച്ചു ജയിച്ചു വന്നവരെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും 15 വീതം സീറ്റുകള്‍ നേടി സമമായ മരടില്‍ ഭരണം പിടിക്കാന്‍ രണ്ട് വിമതരുടെ പിന്തുണ കൂടി വേണമായിരുന്നു. മറ്റൊരു സ്വതന്ത്ര വനിത എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നു. ഇവരായിരുന്നു എല്‍ഡിഎഫിന്റെ ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിനെ പിന്തുണക്കണമെങ്കില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് യുഡിഎഫ് വിമതരും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഭരണം പിടിക്കുന്നതിനു വേണ്ടി കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശം അവഗണിച്ച് വിമതരെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് നെട്ടൂരിലെ 28, 32 എന്നീ വാര്‍ഡുകളില്‍ നിന്നും വിജയിച്ച ടി.എച്ച്. നദീറ, ദേവൂസ് ആന്റണി എന്നീ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നത്. രാവിലെ നടന്ന വോട്ടെടുപ്പില്‍ ഇവര്‍ പങ്കെടുക്കുകയും കെപിസിസി യുടെ തീരുമാനം മറികടന്നതിനെതിരെ വൈകിട്ടത്തെ വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്തു. വിപ്പ് ഇതിന് ബാധകമാകില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.

ഐ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് മരട് മണ്ഡലം കമ്മിറ്റിക്കെതിരെ കെപിസിസി ക്ക് പരാതിയും നല്‍കി. മരടില്‍ ഇന്നലെ മുസ്ലിംലീഗ് കരിദിനമായും ആചരിച്ചു. റിബലായി ജയിച്ചവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി യുഡിഎഫ് വിമതരെ ഭരണത്തില്‍ പങ്കാളികളാക്കുന്നതിനെതിരെയാണ് കരിദിനമായി ആചരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.