വഴി തെറ്റിയ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മറ്റുള്ളവരെയും വഴി തെറ്റിക്കാന്‍ ശമിക്കുന്നതിന്റെ മറ്റൊരു തെളിവാണ് പുറത്തുവന്നത്. ഉടുത്തൊരുങ്ങി, സ്തീ സമത്വം പുരുഷ സമത്വം എന്നൊക്കെ പറഞ്ഞു തുള്ളിച്ചാടുന്നവരെ കാണുമ്പോള്‍ നാം നൂറു വട്ടം ആലോചിക്കണം. ഇവരുടെയൊക്കെ ലക്ഷ്യം എന്താണെന്നു നാം മനസിലാക്കണം. അടുത്ത കാലത്ത് ഒരു ഉന്നത ഇടതു പക്ഷ നേതാവിന്റെ ഭാര്യാ സഹോദയിയെ പെണ്ണ് കച്ചവടത്തിന് പോലീസ് പിടിച്ചത് നാം ഓര്‍ക്കണം. താലി അറുപ്പു സമരവും, ചുംബന സമരവും, അവസാനം ഇരുപ്പു സമരവും കേരളത്തിനു സംഭാവന ചെയ്ത ഇടതു പക്ഷം എന്ന കഞ്ചാവ് ചിന്തകള്‍ക്ക് പിന്നാലെ ആരും പോകരുത്. ജീവിതം നശിക്കുന്നത് അല്ലാതെ വേറെ ഒന്നും ലഭിക്കില്ല.
മാര്‍ട്ടിന്‍ ജോര്‍ജ് എസ്.
പുരോഗമന വാദികളായ ചുംബന സമര ധീര നേതാക്കളെ ഓണ്‍ലൈന്‍ പെണ്‍ വാണിഭം നടത്തിയതിനു പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരം സദാചാര പോലീസിങ്ങില്‍ പ്രതിഷേധിച്ച് പുരോഗമന വാദികള്‍ ഇനിയും ചുംബന സരങ്ങള്‍ നടത്തുമോ ആവോ. നേതാക്കളല്ലേ അകത്തായിട്ടുള്ളൂ. അണികള്‍ പുറത്തുണ്ടല്ലോ. ഇവരെയൊക്കെ ജയിലിലടയ്‌ക്കുമ്പോള്‍ സ്ത്രീകളേയും പുരുഷന്മാരേയും ഒരുമിച്ചിട്ടില്ലേല്‍ അവിടെയും ലിംഗ വിവേചനം കാട്ടുന്നു എന്നും പറഞ്ഞ് പുരോഗമനവാദികള്‍ പ്രശ്‌നമുണ്ടാക്കും എന്നുറപ്പാണ്.
മുഹമ്മദ് എം. സി.
















