പനച്ചിക്കാട്: പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തെപ്പോലെയുള്ള കണക്കുക്കൂട്ടലുകള്‍ തന്നെ ഇത്തവണയും തകൃതിയായി നടക്കും. മുന്‍ വര്‍ഷം ചെറിയ വ്യത്യാസത്തില്‍ ഭരണം സ്വന്തമാക്കിയ യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫിനാണ് ഇത്തവണ പഞ്ചായത്ത് ഭരിക്കാനുള്ള സാധ്യത കൂടുതല്‍ ഉള്ളത്. പക്ഷേ ആര് ഭരിച്ചാലും ബിജെപി കഴിഞ്ഞ തവണത്തെപ്പോലെ ഇപ്രാവശ്യവും നിര്‍ണ്ണായക ഘടകമാകും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ മത്സരിക്കുന്നുണ്ട്. എങ്കിലും ഇവിടെ ആര് ഭരിക്കണമെന്നുള്ളത് ബിജെപിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ബിജെപിയുടെ സഹായം കൂടാതെ തന്നെ പനച്ചിക്കാട് പഞ്ചായത്തില്‍ ഭരണം നടത്തും എന്നുള്ള വ്യാമോഹത്തോടെയാണ് മുന്നണികള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എങ്ങും എത്താത്തവിധത്തിലുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
















