ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടു ടെസ്റ്റുകളിലെ മികച്ച പ്രകടത്തോടെ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ രവീന്ദ്ര ജഡേജ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗില്‍. നിലവില്‍ ബോളര്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ 13-ാം സ്ഥാനത്താണു ജഡേജ. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജഡേജ എട്ട് വിക്കറ്റും രണ്ടാം ടെസ്റ്റില്‍ നാലു വിക്കറ്റും നേടിയിരുന്നു.
രഞ്ജിട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ധോണിയുടെ അഭാവത്തിലും രവീന്ദ്ര ജഡേജയ്ക്കു ടെസ്റ്റ് ടീമിലേക്കു വാതില്‍ തുറന്നത്. നാലു കളികളില്‍നിന്ന് 38 വിക്കറ്റുകളാണു രഞ്ജിയില്‍ ജഡേജ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ന്‍ സ്റ്റെയിനാണു പട്ടികയില്‍ ഒന്നാമത്. ഇന്ത്യയുടെ ആര്. അശ്വിന് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ന്യൂസിലന്‍ഡുമായുള്ള പെര്‍ത്ത് ടെസ്റ്റിനിടെ വിരമിച്ച ഓസ്ട്രേലിയയുടെ മിച്ചല്‍ ജോണ്സണ് റാങ്കിംഗില്‍ ഒമ്പതാമതാണ്.
12-ാം സ്ഥാനത്തുള്ള മുരളി വിജയ്യാണ് ബാറ്റിംഗ് പട്ടികയില്‍ ഇന്ത്യന്‍ നിരയില്‍ നിന്ന് മുന്നില്‍നില്‍ക്കുന്നത്. ബംഗളുരുവില്‍ നൂറാം ടെസ്റ്റിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ല്യേഴ്സാണു പട്ടികയില്‍ ഒന്നാമത്. പുജാര(13), കോഹ്ലി(17) എന്നിവരാണ് ആദ്യ ഇരുപതിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസന് ഒന്നാം സ്ഥാനത്തു തുടരുന്നു. ഇന്ത്യയുടെ അശ്വിനാണു രണ്ടാമത്.
















