Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉദുമ പഞ്ചായത്ത് ഭരണം നഷ്ടമായതിന്റെ ജാള്യത മറക്കാന്‍ സിപിഎം കള്ളപ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 11:14 am IST
in Kasargod

ഉദുമ: കഴിഞ്ഞ 27 വര്‍ഷത്തിലധികമായി ഉദുമ പഞ്ചായത്ത് ഭരണം നടത്തി വരുന്ന സിപിഎമ്മിന് ഇത്തവണ ഭരണം നില നിര്‍ത്താനായില്ല. ഭരണം നഷ്ടമായതിന്റെ ജാള്യത മറച്ചുവെക്കാന്‍ ബിജെപിക്കെതിരെ കള്ളപ്രചരണങ്ങള്‍ സിപിഎം അഴിച്ച് വിടുകയാണെന്ന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ് പറഞ്ഞു. തുടര്‍ച്ചയായ ഭരണം വഴി സിപിഎം ഉദുമ പഞ്ചായത്തിനെ വികസന മുരടിപ്പിലേക്കും അഴിമതിയിലേക്കും നയിക്കുകയായിരുന്നു. ബേക്കല്‍ 15-ാം വാര്‍ഡില്‍ കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വാര്‍ഡില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായി നികുതികള്‍ പോലും പഞ്ചായത്തില്‍ പിരിക്കാറില്ല. വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തി വന്ന ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സിപിഎം നേതൃത്വം നല്‍കുന്ന ഭരണ സമിതി സ്വീകരിച്ചത്. അതിനെതിരെ സെക്രട്ടറിക്ക് പോലീസില്‍ പരാതി നല്‍കേണ്ടിയും വന്നിട്ടുണ്ട്. വികസന പിന്നോക്കാവസ്ഥയിലേക്ക് നയിച്ച സിപിഎം ജന പ്രതിനിധിക്കെതിരായി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയപ്പോള്‍ ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം ചെയ്യുന്നത്. ബിജെപിയില്‍ നിന്ന് ഒരു പ്രവര്‍ത്തകന്‍ പോലും കൊഴിഞ്ഞ് പോയിട്ടില്ല. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഇത്തവണയും അണികളുടെ കൊഴിഞ്ഞ് പോക്ക് തടയിടാന്‍ സ്വന്തം പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പൊതുയോഗത്തെയാണ് കള്ളപ്രചരണങ്ങള്‍ നടത്താനായി ഉപയോഗിച്ചിരിക്കുന്നത്. പഞ്ചായത്ത് കമ്മറ്റികളുമായി വിവിധ കാലങ്ങളിലായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ ഭാഗമായി വിട്ട് നില്‍ക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു പോകുമെന്ന് ഭയന്ന നേതൃത്വം അവരെ പാര്‍ട്ടിയില്‍ വീണ്ടും സജ്ജീവമാക്കാനായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ അവരുടെ തന്നെ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി അവര്‍ ബിജെപിയില്‍ നിന്ന് വന്നവരാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അഴിച്ച് വിടുകയാണ്. സിപിഎം നടത്തി കൊണ്ടിരിക്കുന്ന ഇത്തരം കോമാളിക്കളികള്‍ അണികള്‍ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് അവര്‍ക്ക് പല സ്ഥലങ്ങളിലും തിരിച്ചടികള്‍ നേരിടാന്‍ കാരണം.

ഉദുമ പഞ്ചായത്തില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ചയാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സിപിഎം നടത്തിയ അഴിമതിയും ഭരണ കെടുകാര്യസ്ഥതയുമാണ് പഞ്ചായത്ത് ഭരണത്തില്‍ നിന്ന് അവരെ തുടച്ച് നീക്കാന്‍ കാരണമായത്. അത് മറച്ച് വെക്കാനും പാര്‍ട്ടിക്ക് ഉദുമ പഞ്ചായത്തില്‍ ക്ഷീണം സംഭവിച്ചിട്ടില്ലായെന്ന് അണികളെ കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാനുമായി നേതൃത്വം പുതിയ നാടകവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പാര്‍ട്ടി തട്ടകത്തില്‍ സിപിഎമ്മിന് ഉണ്ടായ പരാജയത്തിന് അണികളുടെ ഭാഗത്ത് നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.

ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.കുഞ്ഞിരാമന്റെ വാര്‍ഡില്‍ സിപിഎം വോട്ടുകള്‍ യുഡിഎഫിന് മറച്ച് വിറ്റ് അണികളെ വഞ്ചിച്ച നടപടിയില്‍ മറുപടി പറയാന്‍ നേതൃത്വം തയ്യാറാകണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ലഭിച്ച വോട്ടുകള്‍ സിപിഎം പരിശോധിച്ചാല്‍ ആര് ആര്‍ക്കാണ് വോട്ടുകള്‍ മറച്ച് വിറ്റതെന്ന് മനസ്സിലാകും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉദുമ പഞ്ചായത്തില്‍ സിപിഎം കോട്ടകളെന്ന് വിളിക്കപ്പെടുന്ന വാര്‍ഡുകളില്‍ ബിജെപി നടത്തിയ വന്‍ മുന്നേറ്റം സിപിഎം നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സിപിഎം നേതൃത്വത്തോട് അതൃപ്തരായ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉദുമ പഞ്ചായത്തില്‍ പാര്‍ട്ടി വിട്ടുപോകുമെന്നത് നേതാക്കളെ ഭയപ്പെടുത്തുകയാണ്. ബിജെപിക്കെതിരെ കള്ളപ്രചരണങ്ങള്‍ അഴിച്ച് വിട്ട് അത് തടയാനുള്ള അവസാന ശ്രമങ്ങള്‍ ഇടത് പക്ഷ മാധ്യമങ്ങളടക്കമുള്ള വേദികളെ ഉപയോഗപ്പെടുത്തി സിപിഎം നടത്തി കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ ബിജെപിയില്‍ ചേരാനായി തയ്യാറെടുക്കുന്നത് സിപിഎം നേതാക്കളെ ആശങ്കാകുലരാക്കുകയാണ്. അതില്‍ വര്‍ഷങ്ങളായി സിപിഎം നേതാക്കളുടെ ആഞ്ജാനുവര്‍ത്തികളായി ഉദുമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുണ്ടെന്നത് മുതിര്‍ന്ന നേതാക്കളെ ഭയപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പുതിയ വാര്‍ത്തകള്‍

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.