പാനൂര്‍: ഗുരുസന്നിധി 34-ാം വാര്‍ഷികാഘോഷം നാളെ മുതല്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ഗണപതിഹോമം, വൈകുന്നേരം 6..15ന് ഗുരുപൂജ, വിശേഷാല്‍ പൂജ, തായബക, തുടര്‍ന്ന് ഗുരുസന്നിധി പ്രസിഡണ്ട് വി.പി.ബാലന്‍ മാസ്റ്റര്‍ കൊടിയുയര്‍ത്തുന്നതോടെ ഉത്സവ പരിപാടികള്‍ക്ക് തുടക്കമാവും. 7 ന് സാംസ്‌കാരിക സമ്മേളനം ശ്രീധരന്‍ ചമ്പാട് പ്രഭാഷണം നടത്തും. വി.പി.ബാലന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. 8ന് കലാസന്ധ്യ. 19ന് രാവിലെ ഗണപതിഹോമം. വൈകുന്നേരം 6ന് അക്ഷരശ്ലോകം, ഗുരുപൂജ, ഭഗവതിസേവ, പ്രസാദ വിതരണം.. 7ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വി.കെ.സുരേഷ്ബാബു പ്രഭാഷണം നടത്തും. പന്ന്യന്നൂര്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കാലിക്കറ്റ് ഔട്ട്‌സൈഡര്‍ ഒരുക്കുന്ന മിമിക്‌സ്ഗാനമേള അരങ്ങേറും. 20ന് രാവിലെ ഗണപതി ഹോമം, ഗുരുപൂജ. 9ന് നവകം, കലശപൂജ, കലശാഭിഷേകം. 12.30ന് സമൂഹസദ്യ, 6.30ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ബാലസാഹിത്യകാരന്‍ രാജുകാട്ടുപുനം പ്രഭാഷണം നടത്തും. കെടി. ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും. 8ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ചരിത്ര നാടകം മാമാങ്കം.തുടര്‍ന്ന് കൊടിയിറക്കം.ക്ഷേത്രംതന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് വൈദികക്രിയകള്‍ നടക്കുക. വി.പി.ബാലന്‍ മാസ്റ്റര്‍, വി. അരവിന്ദന്‍ മാസ്റ്റര്‍, ടി. പ്രദീപന്‍ മാസ്റ്റര്‍, പി. കുമാരന്‍ മാസ്റ്റര്‍, ദിനേശന്‍ പാച്ചോള്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















