ന്യൂദല്‍ഹി: ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രൊഫ. രത്നാകര്‍ ഷെട്ടി നിയമിതനായേക്കും. നേരത്തെ സിഒഒ ആയിരുന്ന സുന്ദര്‍ രാമന് രാജിവച്ച ഒഴിവിലേക്കാണ് ബിസിസിഐ പുതിയ ആളെ നിയോഗിക്കുന്നത്. ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ വിശ്വസ്തനായ സുന്ദര്‍ രാമന്റെ നടപടികളെ ലോധകമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.
2013 ഐപിഎല്‍ ഒത്തുകളി വിവാദവുഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വിമര്‍ശിച്ചിരുന്നു. പുറത്താക്കപ്പെടുന്നതിനു മുമ്പ് രാമന് സ്വയം പദവി ഒഴിയുകയായിരുന്നു.
ക്രിക്കറ്റ് ഭരണത്തില്‍ കറപുരളാത്ത വ്യക്തിത്വത്തിനുടമയാണ് ഷെട്ടി. ശശാങ്ക് മനോഹറും ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറും രത്നാകര്‍ ഷെട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
















