ബംഗളൂരു: ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയും കനത്ത മഴമൂലം ഉപേക്ഷിച്ചു. രണ്ടാം ദിവസത്തിലെ കളിയും മഴകാരണം നഷ്ടപ്പെട്ടിരുന്നു. തോരാതെ പെയ്യുന്ന മഴയാണ് മത്സരത്തിനു തടസമായിരിക്കുന്നത്.
ആദ്യ ദിനം ഒന്നാം ഇന്നിംഗ്സില്‍ 214 റണ്‍സിനു പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സ് നേടിയിട്ടുണ്ട്. നാല് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ മുന്നിലാണ്.
















