കോട്ടയം: രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ ഹാലിളകുന്നവര്‍ക്ക് ആ വാക്കിന്റെ അര്‍ത്ഥംപോലുമറിയില്ലെന്ന് ചലച്ചിത്ര സംവിധായകന്‍ മേജര്‍രവി അഭിപ്രായപ്പെട്ടു. കോട്ടയത്ത് നടന്ന നായര്‍ യുവജനസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന നല്ലകാര്യങ്ങളെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ വര്‍ഗീയവാദിയാകും. ഹിന്ദുക്കള്‍ക്ക് സംരക്ഷണം വേണമെന്ന് പറഞ്ഞാല്‍ ആര്‍എസ്എസ് എന്ന വ്യാഖ്യാനമായി. മറ്റ് സംഘടിതസമുദായം മതപരമായി സംഘടിച്ചാല്‍ യാതൊരുകുഴപ്പവുമില്ല. ഇതാണ് യഥാര്‍ത്ഥ അസഹിഷ്ണുത. ഈ സ്ഥിതിമാറണം. നായര്‍ക്ക് വിദ്യാഭ്യാസം നേടിയെടുക്കുന്നതിന് സംവിധാനം വേണം. അതിനായി പുതിയ സ്ഥാപനങ്ങള്‍ തുടങ്ങിയേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പുതിയ വകുപ്പുണ്ടാക്കി അതിന് കോഴവിഭാഗം എന്ന് പേരിട്ട് ഒരു മന്ത്രിയെയും വയ്‌ക്കണമെന്നും മേജര്‍രവി പരിഹസിച്ചു.
















