Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാരീസില്‍ ഭീകരാക്രമണ പരമ്പര;156 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 10:59 am IST
inWorld

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിന്റെ ഹൃദയഭാഗത്ത് വന്‍ ഭീകരാക്രമണ പരമ്പര. ആറ് തവണയായി നടന്ന വെടിവയ്‌പ്പിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 156 പേര്‍ മരിച്ചു. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. കിരാത കൃത്യത്തിന്റെ ഉത്തരവാദിത്വം അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ഐഎസ് ഭീകരന്‍ ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവസി അമേരിക്കന്‍ വ്യോമാക്രമ ണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്ന് അധികം വൈകാതെയാണ് ഫ്രാന്‍സില്‍ ആക്രമണം നടന്നത്. സംഭവത്തെത്തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്റെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അതിര്‍ത്തികള്‍ അടച്ചു.

ദയയില്ലാതെ തിരിച്ചടിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതാദ്യമായാണ് ഇത്രയും വലിയ ഭീകരാക്രമണം നടക്കുന്നത്. മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെ സ്‌ഫോടകവസ്തു നിറച്ച ബെല്‍റ്റുബോംബുകള്‍ ധരിച്ചും യന്ത്രത്തോക്കുകള്‍ ഏന്തിയും എത്തിയ ഭീകരസംഘങ്ങള്‍ പാരീസില്‍ മരണതാണ്ഡവമാടുകയായിരുന്നു. സംഗീത നിശ നടക്കുന്ന ബാട്ടാകഌന്‍ കണ്‍സേര്‍ട്ടില്‍ കലാഷ്‌നിക്കോവ് തോക്കുകളുമായി കടന്നുകയറിയ ഭീകരര്‍ അവിടെക്കൂടിയി രുന്നവരെ ബന്ദികളാക്കിയശേഷം അവര്‍ക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ‘അള്ളാഹു അക്ബര്‍ ഇത് സിറിയക്കുവേണ്ടി’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഭീകരര്‍ നിറയൊഴിച്ചു തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വിവരമറിഞ്ഞ് കണ്‍സേര്‍ട്ടിലേക്ക് പാഞ്ഞെത്തിയ പോലീസും ഭീകരരും തമ്മില്‍ ശക്തമായ വെടിവയ്‌പ്പാണ് നടന്നത്. മൂന്നു ഭീകരരെ വെടിവെച്ചുകൊന്നതിനു ശേഷമാണ് പോലീസ് ബന്ദികളെ മോചിപ്പിച്ചത്. പോലീസിന്റെ വെടിയേറ്റും ചാവേറുകളായും എട്ട് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.

ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദഫുട്‌ബോള്‍ മല്‍സരം നടക്കുകയായിരുന്ന സ്‌റ്റേഡിയത്തിനു സമീപം ഒരു റസ്‌റ്റോറന്റില്‍ ഭീകരര്‍ വെടിവയ്‌പ്പും ബോംബു സ്‌ഫോടന ങ്ങളും നടത്തി. ഈ സമയം ഫ്രഞ്ച് പ്രസിഡന്റ് ഒലാന്റെ യടക്കം പ്രമുഖര്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ബെല്‍റ്റു ബോംബുകള്‍ ധരിച്ച ചാവേറുകള്‍ പൊട്ടിത്തെറിക്കുക യായിരുന്നു.

ഭീകരാക്രമണപരമ്പര പാരീസിനെ നിശ്ചലമാക്കി. ആക്രമണപരമ്പര അരങ്ങേറിയ സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു കിടക്കുകയായിരുന്നു. എങ്ങും ചോരപ്പുഴയാണ്. ബാട്ടാകഌന്‍ കണ്‍സേര്‍ട്ടില്‍ നൂറിലേറെ പ്പേരാണ് കൊല്ലപ്പെട്ടത്. 125 പേരെ പോലീസ് മോചിപ്പിച്ചു.

അവധിയാഘോഷിക്കാന്‍ എത്തിയ നൂറുകണക്കിന് പേരാണ് ഭീകരരുടെ ഇരയായത്.

ആദ്യം ഫ്രാന്‍സ് നാഷണല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിനു പുറത്താണ് ആക്രമണം ഉണ്ടായത്. 9.17ന് വലിയ സ്‌ഫോടനമാണ് അവിടെ നടന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ അടുത്ത സ്‌ഫോടനവും നടന്നു. കാലിഫോര്‍ണിയന്‍ മ്യൂസിക് ബാന്‍ഡ് സംഗീതം ആലപിക്കേ പൊടിമീശ വച്ച ഇരുപതു വയസ് തോന്നുന്ന പയ്യന്‍ സ്‌റ്റേജിനു സമീപത്തു നിന്ന് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ എല്ലാം കറുത്ത വേഷമാണ് ധരിച്ചിരുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണങ്ങളെ ന്യായീ കരിച്ച് ഐഎസിന്‍േറതായി നിരവധി പോസ്റ്റുകളാണ് വന്നത്. മാത്രമല്ല ജിഹാദി ജോണിന്റെ കൊലയ്‌ക്കു ശേഷമാണ് ഇതു നടന്നിരിക്കുന്നത്. ആക്രമണം സിറിയക്കു വേണ്ടിയാണെന്നും ഭീകരര്‍ പ്രഖ്യാപിച്ചിരുന്നു. സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ ഫ്രാന്‍സി നുള്ള പങ്ക് ഭീകരര്‍ എണ്ണിപ്പറഞ്ഞതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഭീകരാക്രമണ പരമ്പരകളെ അപലപിച്ച ലോകരാജ്യങ്ങള്‍ ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഫ്രാന്‍സിന് എല്ലാവിധ സഹായങ്ങളും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും വാഗ്ദാനം ചെയ്തു.

ആക്ഷേപ ഹാസ്യമാസികയായ ഷാര്‍ലെ ഹെബ്‌ദോയ്‌ക്കു നേരെയാണ് ഇതിനു മുന്‍പു ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം. അന്ന് കാര്‍ട്ടൂണിസ്റ്റുകളും അസി.എഡിറ്ററും അടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.