അബുദാബി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 95 റണ്‍സ് ജയം. ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സിന്റെ (109) കന്നി സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ ജയത്തിലേക്കു നയിച്ചത്. കളിയിലെ താരവും ഹെയ്ല്‍സ്. ഇതോടെ, നാലു മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി (1-1). സ്‌കോര്‍: ഇംഗ്ലണ്ട് – 283/5 (50), പാക്കിസ്ഥാന്‍ – 188 (45.5).
















