പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 559നെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സില്‍ കിവികള്‍. കെയ്ന്‍ വില്യംസണും (70), റോസ് ടെയ്‌ലറും (26) ക്രീസില്‍.
നേരത്തെ, രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 416 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 559ല്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 244 റണ്ണുമായി ബാറ്റിങ് തുടര്‍ന്ന ഡേവിഡ് വാര്‍ണര്‍ക്ക് ഒമ്പത് റണ്‍സ് കൂടിയെ ചേര്‍ക്കാനായുള്ളു. 253ല്‍ നില്‍ക്കെ ട്രെന്റ് ബോള്‍ട്ട് ക്രെയ്ഗിന്റെ കൈയിലെത്തിച്ചു വാര്‍ണറെ. ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ഡഗ് ബ്രേസ് വെല്‍, മാര്‍ക് ക്രെയ്ഗ് എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു.
മാര്‍ട്ടിന്‍ ഗുപ്ടിലിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ലാഥത്തിനൊപ്പവും (36), തുടര്‍ന്ന് ടെയ്‌ലര്‍ക്കൊപ്പവും വില്യംസണ്‍ നടത്തിയ ചെറുത്തു നില്‍പ്പ് കിവികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
















