പാരീസ്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കരുത്തരായ ജര്‍മനിക്കും ഇംഗ്ലണ്ടിനും ഇറ്റലിക്കും തോല്‍വി. അതേസമയം, സ്‌പെയ്ന്‍, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകള്‍ ജയം കണ്ടു. ലോക ചാമ്പ്യന്മാരായ ജര്‍മനി 2-0ന് ഫ്രാന്‍സിനോട് തോറ്റു. ഇംഗ്ലണ്ടിനെ സ്‌പെയ്ന്‍ തുരത്തിയപ്പോള്‍ (2-0), ഇറ്റലിയെ ബെല്‍ജിയം വീഴ്‌ത്തി (3-1). വെയ്ല്‍സിനെയാണ് നെതര്‍ലന്‍ഡ്‌സ് മറികടന്നത് (3-2).
പാരീസിലെ സ്റ്റേഡിയം ഡി ഫ്രാന്‍സില്‍ ജര്‍മനി-ഫ്രാന്‍സ് മത്സരം നടക്കുന്നതിനിടെയാണ് പുറത്ത് ചാവേര്‍ ആക്രമണുണ്ടായത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഒലിവര്‍ ഗിറൗര്‍ഡും, കളിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ആന്ദ്രെ പിയറി ജിഗാനിക്കുമാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്. മാരിയോ ഗാസ്പര്‍ (72), കാസൊര്‍ള (84) എന്നിവരാണ് ഹോം മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത്.
ബ്രസല്‍സില്‍ ബെല്‍ജിയത്തിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങി ഇറ്റലി. മൂന്നാം മിനിറ്റില്‍ അന്റോണിയോ കന്‍ഡ്രെവയിലൂടെ മുന്നിലെത്തിയ ശേഷമാണ് അസൂറികള്‍ തോല്‍വി വഴങ്ങിയത്. ആര്യന്‍ റോബന്റെ ഇരട്ട ഗോളുകള്‍ നെതര്‍ലന്‍ഡ്‌സിനെ രക്ഷിച്ചു.
ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ് തോറ്റപ്പോള്‍, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, വടക്കന്‍ അയര്‍ലന്‍ഡ്ടീമുകള്‍ക്ക് ജയം.
















