Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതം ഫ്രഞ്ച് ജനതയ്‌ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 07:58 pm IST
inWorld

ന്യൂദല്‍ഹി: ഭീകരാക്രമണത്തില്‍ നടുങ്ങിവിറങ്ങലിച്ച ഫ്രഞ്ച് ജനതയ്‌ക്ക് ഭാരതത്തിന്റെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും ആക്രമണത്തെ ശക്തമായി അപലപിച്ചു. മുംബൈ മോഡല്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനങ്ങളില്‍ ഭാരത പൗരന്മാര്‍ സുരക്ഷിതരാണെന്ന് പാരീസിലെ ഭാരത എംബസി അറിയിച്ചിട്ടുണ്ട്.

അതിനിഷ്ഠൂരമായ ഭീകരാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഫ്രാന്‍സിലെ ജനങ്ങളുടെ നടുക്കവും വേദനയും ഭാരതത്തിന് തിരിച്ചറിയാനാവുമെന്ന് പറഞ്ഞു. ദുരന്തത്തെ നേരിട്ട ജനതയ്‌ക്ക് ഒപ്പം ഭാരതമുണ്ട്. ആഗോളതലത്തിലെ മാനവികതയ്‌ക്കുള്ള ഏറ്റവും വലിയ ഭീഷണിയായ ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു നില്‍ക്കാം, മോദി പറഞ്ഞു.

രാജ്യം ഫ്രാന്‍സിനൊപ്പമാണെന്നും തന്റെ മനസ്സ് പാരീസിലെ ജനങ്ങളുടെ കൂടെയുണ്ടെന്നും രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പ്രസ്താവിച്ചു. ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയും ഫ്രഞ്ച് ഭീകരാക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഏറ്റവും നിര്‍ണ്ണായകമായ നിമിഷത്തില്‍ ഫ്രഞ്ച് ജനതയ്‌ക്ക് പിന്നില്‍ അണിനിരക്കുന്നതായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പ്രതികരിച്ചു. സാധാരണക്കാര്‍ കൊല്ലപ്പെടുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു. ആക്രമണം മനുഷ്യസമൂഹത്തിന് നേരെയാണെന്ന് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയും പ്രസ്താവിച്ചു.

പാരീസിലെ ഭാരത എംബസി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തുറന്നിട്ടുണ്ട്. 0140507070 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭ്യമാകും. ഫ്രാന്‍സിലുള്ള എല്ലാ ഭാരതീയരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരമെന്ന് അംബാസിഡര്‍ മോഹന്‍ കുമാര്‍ പറഞ്ഞു.

അന്ന് ഷാളി ഹെബ്‌ദോ

ഇന്ന് ബാട്ടാക്‌ളാന്‍ കണ്‍സേര്‍ട്ട്

പാരീസ്: ഭീകരാക്രമണത്തില്‍ ഫ്രാന്‍സ് വിറകൊണ്ട രണ്ടാമത്തെ വലിയ സംഭവമാണ് ഇന്നലെ പാരീസിലെ ബാട്ടാക്‌ളാന്‍ കണ്‍ സേര്‍ട്ടില്‍ അരങ്ങേറിയത്. ഒരിടത്തല്ല. ആറി ടത്താണ് സ്‌ഫോടനങ്ങളും വെടിവയ്‌പ്പു കളും ഉണ്ടായത്. മരിച്ചുവീണത് നൂറ്റന്‍പതി ലേറെപ്പേര്‍. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ഭീകരാക്രമണം ഇതിനു മുന്‍പുണ്ടായിട്ടില്ല.

അക്ഷേപഹാസ്യവാരിക ഷാളി ഹെബ്‌ദോയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണമാണ് മുന്‍പ് ഫ്രാന്‍സിനെ ഞെട്ടിച്ചത്. കലാഷ്‌നിക്കോവ് തോക്കുകള്‍ ഏന്തിയ രണ്ടു ഭീകരര്‍ പത്രഓഫീസില്‍ കടന്നുകയറി വെടിവയ്‌ക്കു കയായിരുന്നു. മുഖചിത്രത്തില്‍ മുഹമ്മദിനെ കളിയാക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ ചേര്‍ ത്തതിന്റെ പേരിലായിരുന്നു ആക്രമണം. എട്ട് കാര്‍ട്ടൂണിസ്റ്റുകളും അസി.എഡിറ്ററും രണ്ടു പോലീസുകാരും അടക്കം 12 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്.

ഫെബ്രുവരിയില്‍ കത്തിയുമായിഎത്തിയ മൂസ കൂലിബാളി മൂന്നു സൈനികരെ കുത്തിവീഴ്‌ത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചെറുതെങ്കിലും ഇത്തരം നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

ഫ്രാന്‍സിന് പിന്തുണയുമായി ലോകരാജ്യങ്ങള്‍

പാരീസ്: ഭീകരാക്രമണത്തില്‍ ഞെട്ടിത്തരിച്ച ഫ്രാന്‍സിന് പിന്തുണയുമായി ലോക രാജ്യങ്ങള്‍. ഫ്രാന്‍സുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച നേതാക്കള്‍ ഭീകരാക്രമണത്തെ അതിശക്തമായി അപലപിച്ചു. പൈശാചികവും ഭീരുത്വം നിറഞ്ഞ തുമാണ് ആക്രമണം. ഐക്യരാഷ്‌ട്ര സഭ സുരക്ഷാസമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.

ഭീകരാക്രമണത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച പ്രധാ നമന്ത്രി നരേന്ദ്ര മോദി നിരവധി ജീവനുകള്‍ പൊലിഞ്ഞതില്‍ ദുഃഖം പ്രകടിപ്പിച്ചു. ഫ്രാന്‍ സിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച അദ്ദേഹം ഭാരതം ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും വ്യക്തമാക്കി.

നിരപരാധികളായ ജനങ്ങളെ ഭയചകിതരാക്കാനുള്ള മറ്റൊരു കാടന്‍ നടപടിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞത്. ഫ്രാന്‍സിന് എല്ലാ സഹായങ്ങളും നല്‍കും. ഒബാമ പത്രക്കുറിപ്പില്‍ പറഞ്ഞു.റഷ്യയും ഫ്രാന്‍സിന് പിന്തുണ പ്രഖ്യാപിച്ചു.ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിന്‍ പറഞ്ഞു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലും സംഭവത്തെ അപലപിച്ചു.

ചിതറിത്തെറിച്ച മൃതദേഹങ്ങള്‍, എങ്ങും ചോരപ്പുഴ

പാരീസ്: എങ്ങും വിലാപങ്ങള്‍, ആംബുല ന്‍സുകളുടെ സൈറനുകള്‍, വഴിയിലെങ്ങും ചോരപ്പുഴകള്‍, ചിതറിത്തെറിച്ച മൃതദേഹങ്ങള്‍, അതി ഭീകരമായിരുന്നു ആ ദൃശ്യങ്ങള്‍. പാരീസില്‍ ഭീകാരക്രണം നടന്ന സ്ഥലത്തു ണ്ടായിരുന്നവര്‍ കൊടും ഭീതിയിലാണ്.

യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം യന്ത്രത്തോക്കുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ചാവേര്‍ ബെല്‍റ്റുകളും എല്ലാമായി ട്ടായിരുന്നു ഭീകരരുടെ താണ്ഡവം. തോക്കുകള്‍ പൊട്ടുന്ന ശബ്ദങ്ങള്‍ കേട്ടുകൊണ്ടേയിരുന്നു. വെടിക്കെട്ടാണെന്നാണ് ഞങ്ങള്‍ ധരിച്ചത്. അവര്‍ പറഞ്ഞു.ചുറ്റും ചോരയില്‍ കളിച്ച മൃതദേഹങ്ങളായിരുന്നു മറ്റൊരാള്‍ പറഞ്ഞു.

അഭയാര്‍ഥി പ്രശ്‌നം ഐഎസിനെ ചൊടിപ്പിച്ചു

സിറിയയക്കടമുള്ള മേഖലകളില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളെ സ്വീരിക്കാന്‍ ഫ്രാന്‍സ് തയ്യറായതാണ് ഭീകരാക്രമണത്തിന് ഒരു കാരണമെന്ന് കരുതുന്നു. രണ്ടു വര്‍ഷം കൊണ്ട് കാല്‍ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാനാണ് ഫ്രാന്‍സ് സന്നദ്ധമായത്.

ഫ്രാന്‍സില്‍ നിന്ന് ഐസില്‍ ചേര്‍ന്ന 185 പേര്‍ മടങ്ങിയെത്തിയിരുന്നു. ഇവരായിരിക്കാം ആക്രമണത്തിനു പിന്നിലെന്നും കരുതപ്പെടുന്നു. സിറിയയില്‍ അമേരിക്കയുമായി ചേര്‍ന്ന് ഐഎസ് ഭീകരര്‍ക്ക് എതിരെ ഫ്രാന്‍സും പൊരുതുന്നുണ്ട്. ഇതും ഒരു പ്രധാനകാരണമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.