പാരീസ്: ലോകത്തെ നടുക്കിയ പാരീസ് ആക്രമണം സിറിയയ്‌ക്കു വേണ്ടിയെന്ന് റിപ്പോര്‍ട്ട്. അക്രമികള്‍ ഇക്കാര്യം വിളിച്ചു പറഞ്ഞതായി ദൃക്‌സാക്ഷികള്‍. ഇത് പ്രസിഡന്റ് ഹോളണ്ടെയുടെ തെറ്റാണെന്നും സിറിയയുടെ പ്രശ്‌നത്തില്‍ അദ്ദേഹം ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും അക്രമികള്‍ വിളിച്ചു പറഞ്ഞതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.
അക്രമികള്‍ എല്ലാവരും യുവാക്കളായിരുന്നുവെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇരച്ചു കയറിയ അക്രമികള്‍ അന്ധമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
















