Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തനിച്ച് താമസിച്ച വീട്ടമ്മയുടെ കൊലപാതകം നാടിനെ നടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 11:19 am IST
inKasargod

കാഞ്ഞങ്ങാട്: തോയമ്മല്‍ കവ്വായിയില്‍ തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം നാടിനെ നടുക്കി. കവ്വായിയിലെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജാനകിയമ്മയ്‌ക്ക് സ്വന്തം നാടിനോടുള്ള സ്‌നേഹമാണ് തൃശൂരിലെ മകന്റെ വീട്ടില്‍ നിന്നും ഇവരെ ഇടയ്‌ക്കിടെ കവ്വായിയിലെ വീട്ടിലെത്തിക്കുന്നത്. തൃശൂരില്‍ ജോലിയുള്ള മകന്‍ ഗിരീഷിന്റെ വീട്ടില്‍ സുഖമായി താമസിച്ച് വരികയായിരുന്ന ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വന്തം വീട്ടിലെത്തിയത്. അത് അവസാനത്തെ വരവാണെന്ന് പാവം വൃദ്ധ അറിഞ്ഞിരുന്നില്ല. കവ്വായി ക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്ന ലക്ഷം ദീപാര്‍ച്ചനയില്‍ പങ്കെടുക്കണമെന്ന മോഹത്തോടെയാണ് ഇത്തവണയെത്തിയത്. പക്ഷേ വിധി അതിനനുവദിച്ചില്ല. ചുറ്റിലും കാട് പിടിച്ച് വിജനമെന്ന് തോന്നിക്കുന്ന സ്ഥലത്താണ് ജാനകിയമ്മയുടെ വീട്. ഒരുമാസം മുമ്പ് വരെ വീട് വാടകയ്‌ക്ക് നല്‍കിയിരുന്നു.

ബുധനാഴ്ച രാവിലെ പറമ്പില്‍ തേങ്ങ പറിക്കാനെത്തിയ തെങ്ങുകയറ്റത്തൊഴിലാളി ജാനകിയേട്ടി എന്ന് നീട്ടിവിളിച്ചിരുന്നു. മുന്‍ഭാഗമുള്‍പ്പെടെ തുറന്നിട്ട നിലയിലും റേഡിയോ പാടിക്കൊണ്ടിരിക്കുകയുമായിരുന്നു. വീടും തുറന്നിട്ട് ജാനകിയേട്ടി എങ്ങോട്ട് പോയി എന്ന ആലോചനയില്‍ തെങ്ങുകയറ്റക്കാരന്‍ മറ്റൊരു പറമ്പിലേക്ക് പോയി. ഇന്നലെ അതിരാവിലെ ഇതുവഴി പാലിന് പോവുകയായിരുന്ന അയല്‍വാസി മോഹനന്‍ വീട്ടിനുള്ളില്‍ നിന്നും റേഡിയോ മൂളിക്കൊണ്ടിരിക്കുന്നതും ഫാന്‍ കറങ്ങുന്നതുമൊക്കെ കണ്ടിരുന്നു. മോഹനനും ജാനകിയേട്ടിയെ നീട്ടിവിളിച്ചു. മറുപടിയില്ലാതായപ്പോള്‍ തൊട്ടടുത്ത വീട്ടിലെ യുവാവിനെയും കൂട്ടി വന്ന് മുറിക്കുള്ളില്‍ കയറി. അങ്ങനെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. പടന്നക്കാട് ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരന്‍ ഇവിടെ വാടകയ്‌ക്ക് താമസിച്ചരുന്നു. എന്നാല്‍ ജാനകി അമ്മ മകന്റെ വീട്ടില്‍ നിന്നും വന്നതിന് ശേഷം ഇയാളോട് വീടൊഴിയാന്‍ പറഞ്ഞിരുന്നു. പിറകിലത്തെ മുറി മാത്രം വാടകയ്‌ക്കെടുത്ത് ഇടയ്‌ക്കിടെ ഇയാള്‍ ഉപയോഗിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ പോലീസ് ഗോപനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

സംസാരത്തിലും പെരുമാറ്റത്തിലു പ്രത്യേകതയുണ്ടായിരുന്ന ജാനകി അയല്‍ വീടുകളില്‍ അധികം പോകാറില്ലെന്നും പറയുന്നു. സംഭവത്തിന് തലേദിവസം രാത്രി വരെ ഇവരെ പുറത്തെങ്ങും കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

കണ്ണൂരില്‍ നിന്നുമെത്തിയ സീറ്റ എന്ന പോലീസ് നായ മൃതദേഹത്തില്‍ നിന്ന് മണം പിടിച്ച് വീട്ടിന് ചുറ്റും ഒരുതവണ കറങ്ങിയതിന് ശേഷം റോഡിലേക്ക് പോയി. തിരിച്ച് വന്ന നായ സമീപത്തെ വീട്ടുമുറ്റത്ത് വരെ പോയി വീണ്ടും ജാനകിയുടെ വീട്ടിലേക്ക് തിരിച്ചെത്തി. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. മൃതദേഹം കിടന്നിരുന്ന മുറിയുടെ വാതിലുംമുന്‍വശത്തെ വാതിലും അടച്ചിരുന്നില്ല. മുറിയിലെ അലമാര തുറന്ന നിലയിലുമായിരുന്നു. വീട്ടമ്മ കൊല്ലപ്പെട്ടതറിഞ്ഞ് രാവിലെ മുതല്‍ ആള്‍ക്കാരുടെ പ്രവാഹമായിരുന്നു. മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമെ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളുവെന്ന് ജില്ലാ പോലീസ് ചീഫ് ഡോ.ശ്രീനിവാസ പറഞ്ഞു. മൃതദേഹം കിടന്നിരുന്ന രീതിയും മൃതദേഹത്തിന്റെ തലയിലെ മുറിവും പരിശോധിച്ചതില്‍ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അതേ സമയം വീട്ടിലെ അലമാരയില്‍ നിന്നും ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. സ്വര്‍ണത്തിന് വേണ്ടി കൊലനടത്തിയതാകാമെന്നും സൂചനയുണ്ട്. പ്രതിയുമായുള്ള മല്‍പിടുത്തത്തിനിടയില്‍ കൊലചെയ്യപ്പെട്ടതാകാമെന്ന നിഗമനവുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.