ലണ്ടന്‍: ബക്കിംഗ്ഹാംഷയറിലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വസതിയായ ചെക്കേഴ്‌സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുക്കിയത് കൂണ്‍ പുലാവും തര്‍ക്കാദാലും. തികച്ചും സ്വകാര്യമായ വിരുന്നായിരുന്നു ഇത്.
വിരുന്നിനിടെ ഇരു നേതാക്കളും സൗഹൃദം പങ്കിട്ടു. കാമറൂണിന്റെ പാചക വിദഗ്ധര്‍ ചില ഇലകളുടെയും വേരുകളുടെയും സാലഡാണ് ആദ്യം വിളമ്പിയത്.
തുടര്‍ന്നാണ് കൂണ്‍ പുലാവും തര്‍ക്കാദാലും കച്ചുംബര്‍ സാലഡും മാങ്ങാ പുഡിംഗും വിളമ്പിയത്. ബ്രിട്ടനില്‍ അതത് കാലങ്ങളില്‍ ലഭിക്കുന്ന പച്ചക്കറികളാണ് ഭാരതശൈലിയുള്ള കറികള്‍ക്ക് ഉപയോഗിച്ചത്.
















