സിറിയ: റഷ്യക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. സമുദ്രം പോലെ റഷ്യയില്‍ രക്തമൊഴുക്കുമെന്നാണ് ഐസീസ് ഭീകരുടെ ഭീഷണി. ഇസ്ലാമിക് ഭീകരര്‍ക്കെതിരെ റഷ്യ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. റഷ്യയുടെ ആക്രമണത്തില്‍ ഭീകരരുടെ നിരവധി കേന്ദ്രങ്ങളാണ് തകര്‍ന്നത്. ഇതാണ് റഷ്യക്കെതിരെ തിരിയാന്‍ ഇസ്ലാമിക് ഭീകരരെ പ്രേരിപ്പിച്ചത്.
ഇസ്ലാമിക് ഭീകരഗ്രൂപ്പ് പുറത്തിറക്കിയ വീഡിയോയിലാണ് റഷ്യയെ ഉടന്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സമുദ്രം പോലെ രക്തമൊഴുക്കുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. റഷ്യക്കാരെ കൊന്നൊടുക്കുമെന്നും അവരുടെ ഭാര്യമാരെ തങ്ങളുടെതാക്കുമെന്നുമാണ് ഭീഷണി. തെക്ക്-പടിഞ്ഞാറന്‍ റഷ്യയില്‍ ഭീകരര്‍ ബോംബിട്ടേക്കുമെന്നും റഷ്യ സംശയിക്കുന്നുണ്ട്.
നേരത്തെ റഷ്യയും അമേരിക്കയും ആക്രമിക്കുമെന്ന് ഐസീസ് പ്രഖ്യാപിച്ചിരുന്നു. സംയുക്തസേനയുടെ കരയാക്രമണത്തില്‍ മൂന്ന് ഗ്രാമങ്ങളും ദേശീയപാത-47ഉം തിരിച്ചുപിടിച്ചതായി കുര്‍ദിഷ് സൈനികോദ്യഗസ്ഥര്‍ പറഞ്ഞു. ഭീകര്‍ക്കെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്നും ഇവര്‍ പറഞ്ഞു.
















