കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20യില്‍ 23 റണ്‍സിന്റെ വിജയം നേടിയ വിന്‍ഡീസ് രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയെ 20 ഓവറില്‍ 139 റണ്‍സിന് എറിഞ്ഞിട്ടാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനു ജയം. നാല് വിക്കറ്റ് വീഴ്‌ത്തിയ ഡ്വെയ്ന്‍ ബ്രാവോയുടെയും മൂന്നെണ്ണം സ്വന്തമാക്കിയ രവി രാംപോളിന്റെയും മികച്ച ബൗളിംഗാണ് വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. ബ്രാവോയാണ് മാന്‍ ഓഫ് ദി മാച്ച്. ദില്‍ഷന്‍ മാന്‍ ഓഫ് ദി സീരീസും.
















