തിരുവനന്തപുരം : നടന്‍ ജയന്റെ ചരമവാര്‍ഷിക ദിനത്തില്‍ ജയന്‍ കലാസാംസ്‌കാരിക വേദി നല്‍കിവരുന്ന ജയന്‍ രാഗമാലിയ പുരസ്‌കാരം നടി സീമയ്‌ക്കു നല്‍കും 15001 രൂപ ക്യാഷ് അവാര്‍ഡും ലാല്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജയന്റെ 35-ാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 16ന് തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
നവംബര്‍ 14, 15, 16 എന്നീ തീയതികളിലായി നടക്കുന്ന പരിപാടികളില്‍ ചലച്ചിത്ര രാഷ്‌ട്രീയ സാഹിത്യ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. 14ന് വൈകുന്നേരം 5.30ന് മണ്‍മറഞ്ഞ സംഗീത കലാകാരന്മാര്‍ക്കായി അനശ്വരഗാനങ്ങള്‍ എന്ന സംഗീത പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 5.30ന് സാംസ്‌കാരി സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
















