ജില്ലയില്‍നിന്ന് വിജയിച്ച ബിജെപി പ്രതിനിധികളുടെ സമ്മേളനത്തില്‍
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സംസാരിക്കുന്നു
തിരുവനന്തപുരം: നിയമസഭതെരഞ്ഞെടുപ്പുകഴിയുമ്പോള്‍ ബിജെപിയുടെ സഹായമില്ലാതെ ഒരുമുന്നണിക്കും ഭരിക്കാനാകില്ലെന്ന അവസ്ഥവരുമെന്ന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. ബീഹാറിലെ തെരഞ്ഞെടുപ്പുഫലം പ്രശ്‌നമാക്കേണ്ടതില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണയാകശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുളിമൂട് സഹകരണബാങ്ക് ആഡിറ്റോറിയത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങളുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി സഖ്യസര്‍ക്കാര്‍വരുന്നതിനുള്ള പരിശ്രമം ഇവിടെ നിന്ന് തുടങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
















