വാഷിങ്ടണ്‍: വൈകാതെ ഭാരതം സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2003-ല്‍ എരിയല്‍ ഷാരോണിന്റേതാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഒടുവിലത്തെ ഭാരത സന്ദര്‍ശനം. അതിന് 12 വര്‍ഷം കഴിഞ്ഞാണ് ഭാരതം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ അയച്ച് ഇസ്രായേലിനോട് പ്രതികരിച്ചത്.
അമേരിക്കന്‍ പുരോഗതിയിലെ ഇസ്രായേല്‍ പങ്കെന്താണെന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് നെതന്യാഹു വൈകാതെ ഭാരതം സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്. ചോദ്യത്തിനു മറുപടിയായി ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു, ഞാന്‍ അടുത്തുതന്നെ സന്ദര്‍ശിക്കാന്‍ പോകുന്ന ഭാരതമുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ഇസ്രായേലില്‍നിന്ന് ആഗ്രഹിക്കുന്നത് ആദ്യമായി ഇസ്രായേല്‍ സാങ്കതികവിദ്യയാണ്, രണ്ടാമതും മൂന്നാമതും അതുതന്നെയാണ്. ഇസ്രായേലിനെ സാങ്കേതകിതയുടെ ശക്തികേന്ദ്രമാക്കുകയാണ് സങ്കല്‍പ്പമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നുണ്ട്, തീയതി പ്രഖ്യാപിച്ചിട്ടില്ല. 2014 സപ്തംബറില്‍ ന്യൂയോര്‍ക്കില്‍ മോദിയും നെതന്യാഹുവും തമ്മില്‍ കണ്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അതിര്‍ത്തി ആകാശമാണെന്ന് നെതന്യാഹു പറഞ്ഞതായി അന്ന് ജെറുസലേം പോസ്റ്റ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
















