കോഴിക്കോട്: പ്രവാസികളോട് യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അവഗണനയുടെ തിക്ത ഫലമാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വിധിയെഴുത്തില്‍ പാഠം ഉള്‍ക്കൊണ്ട് പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാനും സര്‍ക്കാര്‍ സന്നദ്ധത കാണിക്കണമെന്നും പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പ്രവാസി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് എം. അബ്ദുള്ളഹാജി അദ്ധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.
















