പന്തീരാങ്കാവ്: ബിജെ പി സ്ഥാനാര്‍ ത്ഥിയാ യി മത്സരിച്ച യുവതിക്ക് സിപിഎമ്മുകാരുടെ അസഭ്യവര്‍ഷവും ഭീഷണിയും. ഒളവണ്ണ പഞ്ചായത്തിലെ 22-ാം വാര്‍ഡ് മാത്തറ പറയന്‍കാട്കുന്ന് നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി രൂപയ്‌ക്കു നേരെയാണ് സിപിഎമ്മുകാരുടെ ഭീഷണി.
21-ാം വാര്‍ഡിലെ സിപിഎമ്മിന്റെ വിജയാഹ്ലാദ പ്രകടനം നടത്തുന്നതിനിടെ യാണ് സിപിഎമ്മുകാര്‍ രൂപയ്‌ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയത്. രൂപയുടെ വീടിന് മുമ്പില്‍ വെച്ച് ഇത് രണ്ടാംതവണയാണ് സിപിഎമ്മുകാര്‍ അസഭ്യം പറയുന്നതും ഭീഷണി മുഴക്കുന്നതും. സിപിഎം നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.
സിപിഎമ്മുകാര്‍ക്കെതിരെ രൂപ നല്ലളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
















