Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുദാക്കലില്‍ സിപിഎം ലോക്കല്‍ കമ്മറ്റിക്കെതിരെ തോറ്റ സ്ഥാനാര്‍ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 10:11 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: മുദാക്കല്‍ പഞ്ചായത്തിലെ തോല്‍വിക്കുപിന്നില്‍ സിപിഎമ്മിലെ തൊഴിത്തില്‍കുത്തും വിഭാഗീയതയുമെന്ന് പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണവും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായത് സിപിഎം ലോക്കല്‍കമ്മറ്റിയുടെയും ഏര്യാകമ്മറ്റിയുടെയും കടുംപിടിത്തവും സ്വജനപക്ഷപാതവുമാണെന്നാണ് സ്ഥാനാര്‍ഥികളുടെ ആരോപണം.

കഴിഞ്ഞ പത്തുവര്‍ഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തായിരുന്നു മുദാക്കല്‍. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്കും ഐഎസ്ഒ അംഗീകാരം ലഭിച്ചു. ഇതെന്നും തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളിലെത്തിക്കാന്‍ ലോക്കല്‍കമ്മറ്റിയും പഞ്ചായത്ത് പ്രസിഡന്റും ശ്രമിച്ചില്ല. താന്‍ കഴിഞ്ഞാല്‍ മറ്റൊരു സിപിഎം പ്രസിഡന്റ് ഭരിക്കരുത് എന്ന കടുംപിടുത്തമാണ് ഇതിനു പിന്നിലെന്നും സ്ഥാനാര്‍ഥികളും പാര്‍ട്ടി അണികളും പറയുന്നു.

കൂടാതെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റും പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്സിലെ നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധമാണ് തോല്‍വിക്ക് കാരണമെന്നും ഒരുകൂട്ടര്‍ ആരോപിക്കുന്നു. ലോക്കല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നില്ല. സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയിലായിരുന്നു വാര്‍ഡുകളില്‍ പ്രചാരണം നടത്തിയത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള വോട്ട് അഭ്യര്‍ഥനപോലും വാര്‍ഡുകളില്‍ ലഭിച്ചില്ലത്രേ.

സിപിഎം പരാജയപ്പെട്ട 11 വാര്‍ഡുകളില്‍ അഞ്ചിലധികം സ്ഥലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഇതും പരാജയത്തിന്റെ ആഴം കൂട്ടിയിരിക്കുകയാണ്. ഇതോടെയാണ് സ്ഥാനാര്‍ഥികള്‍ ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയ കൈപ്പറ്റിമുക്കില്‍ വിജയിച്ച മോഹനന് 425 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ബ്ലോക്കിലെ സ്ഥാനാര്‍ഥികള്‍ തോറ്റത് ഇതിലധികം വോട്ടുകള്‍ക്കാണ്. സ്വന്തം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി തോറ്റടത്ത് വന്‍ലീഡ് നേടിയ ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ മറ്റ് വാര്‍ഡുകളില്‍ തോറ്റത് പാര്‍ട്ടിക്കുള്ളിലെ അധികാരപ്പോരാണെന്നാണ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. കൂടാതെ എക്കാലവും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് വന്‍ ഭൂരിപക്ഷം നല്‍കുന്ന മുദാക്കലില്‍ ഇത്തവണ ഇടത് സ്ഥാനാര്‍ഥി 1500 വോട്ടുകള്‍ക്ക് പിന്നിലായതും ലോക്കല്‍-ഏര്യാകമ്മറ്റികളുടെ അപചയമായാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ സിപിഎമ്മിന് കഴിയാതെപോയെന്നതാണ് മറ്റൊരു കാരണമായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ വാര്‍ഡുകളില്‍ വിജയസാധ്യത ഉണ്ടായിരുന്ന സ്ഥാനാര്‍ഥികളെ സ്വജനപക്ഷത്തിനുവേണ്ടി മാറ്റിനിര്‍ത്തിയതിനു പിന്നില്‍ ഭൂ-മണല്‍ മാഫിയകളുടെ സ്വാധീനവും ഉണ്ടെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് റിവ്യൂകമ്മറ്റികളില്‍ മുമ്പെങ്ങും ഉണ്ടാകാത്തവിധം പൊട്ടിത്തെറികളാ ലും മുദാക്കലിലെ സിപിഎം ലോക്കല്‍കമ്മറ്റിയെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ ഉള്‍പ്പോരും മുദാക്കലില്‍ സിപിഎമ്മിന് തലവേദനയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

Kerala

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.