Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വോട്ടര്‍മാര്‍ക്ക് നന്ദി…; എസ്റ്റേറ്റിലൂടെ അഭിലാഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 09:00 pm IST
in Thiruvananthapuram

എസ്.ജെ. ഭൃഗുരാമന്‍

തിരുവനന്തപുരം: തനിക്ക് വോട്ട് ചെയ്ത വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാന്‍ അഭിലാഷ് എസ്റ്റേറ്റ് വാര്‍ഡിലൂടെ സഞ്ചരിക്കുകയാണ്. കേവലം ഒരോട്ടിന് സിപിഎമ്മിലെ എ. വിജയനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. അഭിലാഷ് തനിക്ക് വോട്ട് ചെയ്ത വോട്ടര്‍മാരോട് നന്ദി പറയുകയാണ്. തുടര്‍ന്നും എസ്റ്റേറ്റ് വാര്‍ഡില്‍ താന്‍ ഉണ്ടാകുമെന്ന ഉറപ്പ് ഓരോ വോട്ടറെയും നേരില്‍ കണ്ട് അഭിലാഷ് നല്‍കുന്നു. വോട്ടു ചോദിക്കാനായി അടുത്ത തെരഞ്ഞെടുപ്പിന് മാത്രം എത്തുന്ന രാഷ്‌ട്രീയക്കാരില്‍ നിന്നു വ്യത്യസ്ഥനാകുകയാണ് ഇദ്ദേഹം.

എസ്റ്റേറ്റ് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ്
വോട്ടര്‍മാക്ക് നന്ദി രേഖപ്പെടുത്തുന്ന ബോര്‍ഡ്‌

വോട്ടര്‍മാര്‍ക്ക് നന്ദിരേഖപ്പെടുത്തിയ ബോര്‍ഡുകള്‍ വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം എസ്റ്റേറ്റ് വാര്‍ഡില്‍ ഒരു വോട്ടിന് ജയിച്ച ഇടത് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്‍കാണാനോ നന്ദി പറയാനോ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 20 വര്‍ഷത്തെ സംഘപ്രവര്‍ത്തനത്തിലൂടെ സമാഹരിച്ച അനുഭവസമ്പത്തും കറകളഞ്ഞ വ്യക്തിത്വവുമാണ് അഭിലാഷിന് മുതല്‍കൂട്ടായുള്ളത്. ആര്‍എസ്എസ്സിന്റെ നേമം മണ്ഡല്‍ കാര്യവാഹ്, കേരള ക്ഷേത്ര സംരക്ഷണ സമിതി കോലിയാകോട് ശാഖ സെക്രട്ടറി, യുവശക്തി സാംസ്‌കാരിക സമിതി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ അഭിലാഷ് വഹിച്ചിട്ടുണ്ട്.

എസ്റ്റേറ്റ് വാര്‍ഡില്‍ 2010 ല്‍ ലഭിച്ച വോട്ടിന്റെ അഞ്ചിരട്ടിയിലേറെ ഇക്കുറി ബിജെപി നേടിയെന്നത് ശ്രദ്ധേയമാണ്. എസ്റ്റേറ്റ് വാര്‍ഡിനെ പ്രതിനിധീകരിച്ച് 2010 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി സജിത 339 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2014 വോട്ടുനേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒ. ബീന ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിക്ക് 1870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ്1869 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് നേടി.

ഒരോട്ടിന്റെ വ്യത്യാസത്തില്‍ വിജയം കൈവിട്ടതില്‍ നിരാശയില്ലെന്നും തുടര്‍ന്നും ജനസേവനത്തിനായി ജനങ്ങളുടെ ഇടയിലുണ്ടാകുമെന്നും അഭിലാഷ് പറഞ്ഞു. ഒരു സ്വകാര്യ പ്രസ്സിലെ ജീവനകാരനാണ് ഇദ്ദേഹം. ഭാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്.

വാര്‍ഡില്‍ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നിട്ടുണ്ട്. ഇത് കണ്ടുപിടിച്ച് ബിജെപി ജില്ലാ കമ്മിറ്റിയോട് ആലോചിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് അഭിലാഷ്. ബിജെപിയെ തോല്പ്പിക്കാന്‍ ഇടതു വലതു മുന്നണികള്‍ സഖ്യമുണ്ടാക്കി മത്സരിച്ചു എന്നതിന് മറ്റുള്ള വാര്‍ഡുകളെപോലെ എസ്റ്റേറ്റ് വാര്‍ഡും ഉദാഹരണമാണ്. കോണ്‍ഗ്രസിന്റെ വോട്ട് ലഭിച്ചിട്ടും കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷം മാത്രമെ നേടാനായുള്ളു എന്നത് ഇടതു പക്ഷത്തിന് നാണക്കേടായി. എസ്റ്റേറ്റ് വാര്‍ഡില്‍ ചരിത്രനേട്ടമാണ് ബിജെപി നേടിയത്. ബിജെപിയുടെ മുന്നേറ്റം ഇരുമുന്നണികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

Kerala

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.