സിറിയ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കുട്ടികള്‍ അടക്കം 200 പേരെ കൂട്ടകൊല ചെയ്യുന്ന വീഡിയോ പുറത്ത്. 2014 ല്‍ നടന്ന ഈ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ഐഎസിന് എതിരായ യെമനിലെ ഒരു സംഘടനയാണ് ഇത് പുറത്തുവിട്ടത്. ആഗസ്ത് 2014ലാണ് സിറിയയിലെ തക്വബ് ഏയര്‍വേയ്‌സിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് എന്നാണ് ഇത് പുറത്തുവിട്ടവര്‍ പറയുന്നത്.
മുന്‍പ് ഈ കൂട്ടക്കൊലയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇത് സത്യമാണോ എന്നതിന് തെളിവ് ഉണ്ടായിരുന്നില്ല. 200 ഒളം പേരുടെ തല മണ്ണില്‍ ചേര്‍ത്ത് വച്ച് പിന്നില്‍ നിന്നും ഐഎസ് തോക്ക്ധാരികള്‍ വെടിവയ്‌ക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ ഉള്ളത്. കുട്ടികളോടൊപ്പം സിറിയന്‍ സര്‍ക്കാര്‍ സൈനികരെയും ഐഎസ് കൂട്ടകൊല ചെയ്യുന്നുണ്ട്.















