Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണ്ഡല മകരവിളക്ക് പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: എഡിജിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 09:29 pm IST
inPathanamthitta

പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദക്ഷിണ മേഖലാ എഡിജിപിയും ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററുമായ എഡിജിപി കെ.പത്മകുമാര്‍ അറിയിച്ചു. തിരുവനന്തപുരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് മനോജ് എബ്രഹാം, കൊച്ചി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എം.ആര്‍.അജിത് കുമാര്‍ എന്നിവര്‍ പോലീസ് കോര്‍ഡിനേറ്റര്‍മാരായിരിക്കും. സന്നിധാനം , പമ്പ, എരുമേലി, പത്തനംതിട്ട, ഇടുക്കി, ആര്യങ്കാവ്, എന്നീ ആറു മേഖലകളായി ശബരിമല ഉത്സവ പ്രദേശത്തെ തിരിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ 15 ന് രാവിലെ 8മണിമുതല്‍ പോലീസ് വിന്യാസം ആരംഭിക്കും. മകരവിളക്കിന് ശേഷം നട അടയ്‌ക്കുന്നതുവരെയുള്ള തീര്‍ത്ഥാടനക്കാലയളവിനെ ആറുഘട്ടങ്ങളായി തിരിച്ചാണ് പോലീസ് വിന്യാസം നടക്കുന്നത്. ഓരോ ഘട്ടവും പത്ത് ദിവസം വീതമുള്ളതായിരിക്കും.

ആദ്യഘട്ടത്തില്‍ പമ്പയിലും സന്നിധാനത്തുമായി 16 ഡിവൈഎസ്പിമാര്‍, 32 സി.ഐ മാര്‍, 90 എസ്‌ഐമാര്‍, 1150 പോലീസുകാര്‍ എന്നിവര്‍ ഡ്യൂട്ടിയിലുണ്ടാവും. ആദ്യഘട്ടത്തില്‍ സന്നിധാനത്ത് കെ.എസ്.വിമലും പമ്പയില്‍ തോംസണ്‍ ജോസുമായിരിക്കും സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍. മകരവിളക്ക് ഉത്സവക്കാലമാകുമ്പോഴേക്കും പമ്പയിലും സന്നിധാനത്തുമായി 4000ത്തോളം പോലീസുകാരെ വിന്യസിക്കും. മരക്കൂട്ടത്തുനിന്നും ശരംകുത്തിവരെയുള്ള തീര്‍ത്ഥാടനപാതയില്‍ ആറ് ക്യൂ കോംപ്ലക്‌സുകള്‍ വന്നതിനാല്‍ ഇവയുടെ ഇരുവശത്തുകൂടിയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് കടന്നുവരും. ഇക്കുറി പോലീസിന് വലിയവെല്ലുവിളിയാകുമെന്നും, ഇത് നേരിടാന്‍ ഇവിടെ 200 ഓളം പോലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. സന്നിധാനത്തും നിലയ്‌ക്കലിലും വടശ്ശേരിക്കരയിലും തീര്‍ത്ഥാടനക്കാലത്ത് പ്രവര്‍ത്തിക്കുന്ന പുതിയ പോലീസ് സ്റ്റേഷനുകള്‍ 15 ന് പ്രവര്‍ത്തനം ആരംഭിക്കും. നീലിമല, ധര്‍മ്മമേട്, അപ്പാച്ചിമേട്, എന്നിവിടങ്ങളില്‍ ഒരു എസ്‌ഐയും ആറ് പോലീസുകാരുമുള്‍പ്പെട്ട പോലീസ് എയ്ഡ് പോസ്റ്റുകള്‍ ഉണ്ടായിരിക്കും. പമ്പയിലും സന്നിധാനത്തും ഓരോ പോലീസ് കമന്റോ ടീമുകളും ഇവരെ കൂടാതെ എന്‍ഡിആര്‍എഫ്-ആര്‍എഎഫ് എന്നിവയുടെ ഒരു കമ്പനിയും, ദ്രുതകര്‍മ്മ സേനയുടെ ഒരു പ്ലാന്റൂണ്‍ വീതവും ഭക്തരുടെ സേവനത്തിനുണ്ടായിരിക്കും. സുരക്ഷയെ സംബന്ധിച്ചുള്ള വിവിധ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ അച്ചടിച്ച് സന്നിധാനത്തും പമ്പയിലും പല സ്ഥലങ്ങളിലായി വിതരണം ചെയ്യും. സുരക്ഷാ നിര്‍ദ്ദേശങ്ങളെക്കുറിച്ച് വിവിധ ഭാഷകളിലുള്ള ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കും. ചാലക്കയത്തിനും പമ്പയ്‌ക്കുമിടയില്‍ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുകയില്ല. എരുമേലി, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പോലീസിന്റെ സേവനം ലഭ്യമാണ്. വലിയാനവട്ടത്ത് അസ്‌കാ ലൈറ്റുകളും തീര്‍ത്ഥാടനക്കാലത്ത് എരുമേലിയില്‍ താല്‍ക്കാലിക ഫയര്‍സേഫ്റ്റി യൂണിറ്റും സ്ഥാപിക്കും.

എരുമേലിയിലും പമ്പയിലും സന്നിധാനത്തും എല്‍പിജി സിലിണ്ടറുകള്‍ സുരക്ഷിതത്വമില്ലാതെ സൂക്ഷിക്കുന്നത് നിയന്ത്രിക്കുമെന്നും എഡിജിപി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.