വടകര: ഓണ്‍ലൈന്‍ മരുന്നുവ്യാപാരം ഔഷധമേഖലയില്‍ നടപ്പിലാക്കുമ്പോള്‍ ഔഷധനിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുമാരുടെ സേവനം ലഭ്യമാക്കണമെന്നും കേരള ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ വടകര മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ല പ്രസിഡന്റ് എന്‍.കെ.സുകേശന്‍ അധ്യക്ഷത വഹിച്ചു. എം.കെ. പ്രേമാനന്ദന്‍, പി.എം. മുഹമ്മദ്, അബ്ദുറഹിമാന്‍, എസ്.എന്‍.മണിലാല്‍, മേരിക്കുട്ടി തോമസ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി രാജുതോമസ് (പ്രസിഡന്റ്), സുജിഷ. കെ. (വൈസ് പ്രസിഡന്റ്), എസ്.എന്‍. മണിലാല്‍ (സെക്രട്ടറി). അനുസി.ജെ (ജോ.സിക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















