കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലേക്ക് ഇത്തവണ മത്സരിച്ച നാലു മുന്‍ ചെയര്‍മാന്‍മാരും തോല്‍വിയുടെ രുചിയറിഞ്ഞു. 38ാം വാര്‍ഡ് ആവിയില്‍ അഡ്വ. എന്‍.എ.ഖാലിദ്, 26 ഐങ്ങോത്ത് കെ.ദിവ്യ, 41 കൊവ്വലില്‍ ഹസീന താജുദ്ദീന്‍, 14 മുന്‍സിപ്പല്‍ ഓഫീസ് വാര്‍ഡില്‍ ടി.വി.ശൈലജ എന്നിവരാണ് പരാജയത്തിന്റെ കൈപ്പുനീര്‍ കുടിച്ചത്. എന്‍.എ.ഖാലിദിനെയും ടി.വി.ശൈലജയെയും തോല്‍പ്പിച്ചത് ലീഗ് റിബല്‍ സ്ഥാനാര്‍ഥികളാണ്. കോണ്‍ഗ്രസ് പുറത്താക്കിയിട്ടും ഇത്തവണ നഗരസഭയില്‍ കയറിപ്പറ്റാനുള്ള വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടിയുടെ ശ്രമവും വോട്ടര്‍മാര്‍ തകര്‍ത്തെറിഞ്ഞു. 198 വോട്ടുകളാണ് ഇവിടെ പ്രഭാകരന്‍ വാഴുന്നോറൊടിക്ക് ലഭിച്ചത്.
















