ലണ്ടന്‍: റഷ്യന്‍ വിമാനം ഇൗജിപ്തില്‍ തകര്‍ന്നു വീണത് ബോംബ് സ്ഫോടനത്തില്‍ തന്നെയാണെന്ന് വാദം ആവര്‍ത്തിച്ച് ബ്രിട്ടന്. വിമാനത്തിന്റെ ചരക്കുകള്‍ കയറ്റുന്ന അറയിലാവാം ബോംബ് ഒളിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് അന്വേഷകര്‍ പറഞ്ഞു. ലഗേജ് അറയില്‍ പുറത്തോ ലഗേജിലോ ആകാം ബോംബ് വച്ചിരുന്നത്. അവര്‍ ആവര്‍ത്തിക്കുന്നു.
217 യാത്രക്കാരുമായി പോയ എയര്‍ബസ് എ 321 കഴിഞ്ഞ ശനിയാഴ്ചയാണ് ഈജിപ്തിലെ സിനായിയില്‍ തകര്‍ന്നുവീണത്. തങ്ങളാണ് വിമാനം ബോംബുവച്ച് തകര്‍ത്തതെന്നാണ് ഐഎസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ യന്ത്രത്തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് റഷ്യ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: