ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ പോളിങിലുണ്ടായ നേരിയ വര്‍ദ്ധന ആര്‍ക്കു നേട്ടമാകുമെന്ന് ഇന്നറിയാം. 2010ലെ തെരഞ്ഞെടുപ്പില്‍ 80.22 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 80.49 ആയി വര്‍ദ്ധിച്ചു.
2010ല്‍ ഇടതുപക്ഷത്തിന് 44.65 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സിപിഎമ്മിന് 29.9 ശതമാനവും സിപിഐക്ക് 8.15 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. ആകെ പോള്‍ ചെയ്ത 12,61,058 വോട്ടുകളില്‍ 5,63,047 വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചു.
യുഡിഎഫിന് 44.55 ശതമാനം വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 35.23 ശതമാനവും കേരളാ കോണ്‍ഗ്രസ് മാണിക്ക് 4.17 ശതമാനവും ജെഎസ്എസ്സിന് 3.18 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. ആകെ 5,61,741 വോട്ടുകള്‍ വലതു മുന്നണിക്ക് ലഭിച്ചു. ബിജെപിക്ക് 5.47 ശതമാനം വോട്ടുകളാണുണ്ടായിരുന്നത്. വോട്ടുകളുടെ എണ്ണം 68,959. മറ്റുള്ളവര്‍ക്ക് 3.37 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 1.97 ശതമാനം വോട്ടുകള്‍ അസാധുവായി. അതായത് 24,790 വോട്ടുകളാണ് ആര്‍ക്കും ഗുണം ചെയ്യാതെ പോയത്. നോട്ട ഇത്തവണ ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ വന്‍തോതില്‍ വോട്ടുകള്‍ നോട്ടയ്ക്ക് ലഭിക്കുമായിരുന്നു.
2005ല്‍ ജില്ല തൂത്തുവാരിയ ഇടതുമുന്നണിക്ക് 2010ല്‍ കനത്ത തിരിച്ചടിയാണുണ്ടായത്. ഇരുമുന്നണികളുമായുള്ള വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം 2010ല്‍ കേവലം 0.10 ശതമാനം മാത്രമായിരുന്നു. 2010ല്‍ കേവലം 5.47 ശതമാനം വോട്ടും 48 സീറ്റുകളും മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നടത്തുന്ന വന്‍ മുന്നേറ്റം മത്സരത്തെ പ്രവചനാതീതമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: