ബംഗളൂരു: ബംഗളൂരുവില്‍ ഓടുന്ന ബസില്‍ പത്തൊന്‍പതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ മിനി ബസ് െ്രെഡവര്‍ രവി(26)യെയും ക്ലീനര്‍ മഞ്ജുനാഥി(23)നെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
െ്രെഡവറാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് ക്ലീനര്‍ ആയിരുന്നു ബസ് ഓടിച്ചത്. കൃത്യത്തിന് ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു.
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.
















