സ്റ്റോക്ക്ഹോം: സോഡ കുടിയന്മാരെ ജാഗ്രത; ദിവസം ഒരു സോഡ കുടിച്ചാല്‍ മതി ഹൃദ്രോഗ സാധ്യതയേറുമത്രെ. സ്വീഡനിലെ കരോലിന്സ്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ്, നുരഞ്ഞു പൊങ്ങുന്ന മധുര പാനീയങ്ങളുടെ നിത്യോപയോഗം മനുഷ്യരിലെ ഹൃദ്രോഗ സാധ്യത 23 ശതമാനം വര്‍ധിപ്പിക്കുമെന്ന് വ്യക്തമായത്.
42,400 രോഗികളില്‍ 12 വര്‍ഷം നടത്തിയ ഗവേഷണമാണ് ഇത്തരമൊരു ഫലത്തിനാധാരം. പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ട 3,604 പേരിലെ ഹൃദ്രോഗത്തിനും മധുര സോഡയുടെ ഉപയോഗത്തിനും ബന്ധമുണ്ടെന്നു തെളിഞ്ഞു. അതില്‍ 509പേര്‍ക്ക് ജീവന് നഷ്ടമായി. ഗവേഷണഫലങ്ങള്‍ ഹാര്‍ട്ട് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: