Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പോളിംഗ് ബൂത്തില്‍ സമ്മതിദായകര്‍ ചെയ്യേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:56 pm IST
in Pathanamthitta

പത്തനംതിട്ട: വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. സമ്മതിദായകന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസത്തിനു മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ്ബുക്ക്, പുതുതായി രജിസ്റ്റര്‍ ചെയ്ത സമ്മതിദായകര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ എന്നിവയിലേതെങ്കിലും പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം. രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ട് വിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യമടക്കുവരെ മായ്‌ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും. മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ ഏതെങ്കിലും വിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടത് കൈയ്യില്ലാത്തവരാണെങ്കില്‍ വലതുകൈയ്യിലെ ചൂണ്ട് വിരലില്‍ മഷി പതിക്കും. തുടര്‍ന്ന് സമ്മതിദായകന് പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും. വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാനായി സമ്മതിദായകനെ അനുവദിക്കും. വോട്ട് ചെയ്യാന്‍ പാകത്തില്‍ വോട്ടിംഗ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിംഗ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാവും. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. വെള്ള, പിങ്ക്, നീല എന്നിങ്ങനെയാവും നിറങ്ങള്‍. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. ഒരു ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ നേരെയുള്ളിടത്ത് ലൈറ്റ് തെളിയും. മൂന്ന് വോട്ടും മൂന്ന് ബാലറ്റ് യൂണിറ്റിലായി രേഖപ്പെടുത്തികഴിയുമ്പോള്‍ ബീപ്പ് ശബ്ദം കേള്‍ക്കും. അപ്പോള്‍ രേഖപ്പെടുത്തിയതായി കണക്കാക്കാം. നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ്. 5 മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

Kerala

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

പുതിയ വാര്‍ത്തകള്‍

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.