ന്യൂദല്‍ഹി: അധോലോക നേതാവ് ഛോട്ടാരാജനെ ഭാരതത്തില്‍ എത്തിക്കുന്നത് വൈകും. ഛോട്ടാരാജനെ ഇന്ന് എത്തിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത് എന്നാല്‍ ബാലിയിലുണ്ടായ അഗ്‌നിപര്‍വത വിസ്‌ഫോടനം മൂലം വിമാനത്താവളം അടച്ചിരുന്നതാണ് യാത്ര വൈകാന്‍ കാരണമായി. ‘
രാജനെ ഭാരതത്തില്‍ നടപടി ക്രമങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഞായറാഴ്ച ഭാരത സംഘം ബാലിയില്‍ എത്തിയിരുന്നു. വിമാനത്താവളം ഇനി വ്യാഴായ്ചയേ തുറക്കൂ. അതിനാല്‍ ഇക്കാര്യത്തില്‍വ്യാഴായ്ചയ്‌ക്ക് ശേഷമേ ഇനി തീരുമാനമുണ്ടാകൂ.
ദല്‍ഹി, മുംബൈ പോലീസ് സംഘമാണ് രാജനെ കൊണ്ടുവരാന്‍ ഇന്തോനീഷ്യയിലേക്കു പോയിരുന്നത്. കൊലപാതകവും മയക്കുമരുന്ന് കടത്തും അടക്കമുള്ള 70 ഓളം കേസുകളാണ് രാജനെതിരെ മുംബൈയിലുള്ളത്.
















