ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ ക്ഷണം. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമീദ് അല്‍താനി നേരിട്ടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.
ടെലിഫോണിലൂടെയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ഖത്ത!ര്‍ സന്ദര്‍ശിക്കാനുളള ക്ഷണം സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക വ്യാവസായിക വളര്‍ച്ചയ്‌ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാകും പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം.
സുരക്ഷ, പ്രതിരോധം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ഉറപ്പാക്കുന്ന പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പൗരന്‍മാരുടെ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്‌ക്കും അതീവ പ്രാധാന്യം നല്‍കുന്ന ഖത്തര്‍ ഭരണകൂടത്തിന്റെ നടപടികളെ നരേന്ദ്ര മോദി പ്രശംസിച്ചു.
ഖത്തര്‍ അമീറിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്കും ക്ഷണിച്ചിട്ടുണ്ട്. 2016 മാര്‍ച്ചിലാണ് അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയും ഖത്തറുമായുളള നയതന്ത്ര ബന്ധത്തിന് പുത്തന്‍ മാനങ്ങള്‍ സമ്മാനിക്കുന്നതാകും ഇരുവരുടെയും കൂടിക്കാഴ്ച.















